കടലയും അരിയും ഉണ്ടേൽ ഇനി എല്ലാവരെയും ഞെട്ടിക്കാം.!? പച്ചരിയും കടലയും ഉപയോഗിച്ച് ആരും ചിന്തിക്കാത്ത ഒരു കിടിലൻ ഐറ്റം.!! | Verity Rice Kadala Snack Recipe

Verity Rice Kadala Snack Recipe : എന്നും ഒരേ തരത്തിലുള്ള പലഹാരവും ബ്രേക്ഫാസ്റ്റും കഴിച്ച് മടുത്തവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇത് നിങ്ങൾക്ക് പലഹാരമായോ പ്രഭാതഭക്ഷണമായോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ വേണ്ടത് പച്ചരിയും കടലയും ആണ്. പച്ചരിയും കടലയും പ്രധാന ചേരുവകളായി വരുന്ന ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു കപ്പ് പച്ചരിയും അരക്കപ്പ് കടലയും നാലുമണിക്കൂർ നേരം നന്നായി ഒന്ന് കുതിർത്ത് എടുക്കുക. അതിനുശേഷം ഇതിന്റെ വെള്ളം ഊറ്റിക്കടഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇത് ഇട്ടുകൊടുക്കാവുന്നതാണ്. പച്ചരിക്കും കടലയ്ക്കും ഒപ്പം തന്നെ അത്യാവശ്യം വലിപ്പമുള്ള രണ്ട് കഷണം ഇഞ്ചിയും നമ്മുടെ എരിവിന് ആവശ്യത്തിനുള്ള പച്ചമുളകും അര ടീസ്പൂൺ ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.

ഒരു മുക്കാൽ കപ്പ് വെള്ളത്തിൽ ഇനി ഇതൊന്ന് അരച്ചെടുക്കാം. ഒരുപാട് അരഞ്ഞു പോകാതെ ഇഡ്ഡലി മാവിൻറെ പരുവത്തിനു വേണം നമ്മൾ ഇത് അരച്ചെടുക്കാൻ. അരച്ചെടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ മീഡിയം വലിപ്പത്തിലുള്ള ഒരു സവാളയും അരക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കറിവേപ്പിലയും മല്ലിയിലയും ചെറിയതായി അരിഞ്ഞതും ചേർത്തുകൊടുത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം ഈ സമയം തന്നെ മാവിന് ഉപ്പ് പരുവമാണോ എന്ന് നോക്കാവുന്നതുമാണ്.

മാവ് പുളിച്ചു പൊങ്ങാൻ വേണ്ടി ഒന്നും കാത്തിരിക്കേണ്ട ആവശ്യമില്ല. നന്നായി ഇതൊന്ന് ഇളക്കിയശേഷം അടുപ്പിലേക്ക് ഒരു ഉണ്ണിയപ്പം ചട്ടി വെച്ചുകൊടുത്ത് ഇതിലേക്ക് കുറച്ച് എണ്ണ ഒഴിക്കാവുന്നതാണ്. സാധാരണ നമ്മൾ ഉണ്ണിയപ്പം ചുടുമ്പോൾ ഒഴിക്കുന്നത് പോലെ ഒരുപാട് എണ്ണയുടെ ഒന്നും ആവശ്യമില്ല. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഇതിലേക്ക് ഒഴിച്ച് ചുട്ടെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണാം.