15 ലക്ഷത്തിന്റെ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? 5 സെന്റിൽ അത്ഭുതം പോലെ ഒരു വീടും പ്ലാനും.!! | 15 Lakhs 860 SQFT 2 BHK House Plan

15 Lakhs 860 SQFT 2 BHK House Plan : തൃശൂർ ജില്ലയിൽ അഞ്ച് സെന്റ് പ്ലോട്ടിൽ 860 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നോക്കാൻ പോകുന്നത്. കൃഷ്ണകുമാർ, ശ്രീജ എന്നീ ദമ്പതികളുടെ വീടാണ്. ഏകദേശം എല്ലാം കൂടി ഇരുപത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ വന്നത്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിച്ചത്. വീട്ടിലെ എല്ലാ ജനാലുകൾക്കും ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, ചുമരുകളും അതുപോലെ മറ്റു ഭാഗങ്ങളും ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സിമ്പിൾ ടെറസാണ് മേൽ ഭാഗത്ത് നൽകിരിക്കുന്നത്. പരമാവധി സ്പേസ് ഉപയോഗിച്ചിട്ടുള്ളതാണ് ഈ വീടിന്റെ പ്രധാന ആകർഷണം. കൂടാതെ ആവശ്യത്തിലധികം പ്രൈവസിയുമുണ്ട്. മറ്റൊരു ആകാർഷനീയമാണ് പെയിന്റിംഗ്. പെയിന്റിംഗ് വീടിന്റെ മനോഹാരിത എടുത്തു കാണിക്കുന്നു. അതുകൂടാതെ വിട്രിഫൈഡ് ടൈലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

2 കിടപ്പ് മുറികൾ കൂടാതെ അറ്റാച്ഡ് ബാത്രൂം, കാർ പോർച്, സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, വർക്ക്‌ ഏരിയ എന്നീ സൗകര്യങ്ങളാണ് വീട്ടിലുള്ളത്. ലിവിങ്, ഡൈനിങ് ഹാളാണ് വീട്ടിലെ പ്രാധാന ഹാലുകളായി കാണാൻ സാധിക്കുന്നത്. സെമി ഓപ്പൺ സ്റ്റൈലിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ കുറച്ചുയധികം സ്പേസ് മാത്രമാണ് അടുക്കളയിലുള്ളത്. എന്നാൽ മറ്റു സൗകര്യങ്ങൾ ഈ അടുക്കളയിലുണ്ടെന്ന് പറയാം.

  • Total Area – 860 SFT
  • Location – Kodannoor, Thrissur
  • Plot – 5 Cent
  • Client – Mr. KrishnaKuma and Mrs. Sreeja
  • Budget – 15 Lacs
  • Total Budget – 20 Lacs with interior, furniture and terace work
  • Completed – March 2022
  • 1) Car Porch
  • 2) Sitout
  • 3) Living Hall
  • 4) Dining Hall
  • 5) 2 Bedroom + Bathroom
  • 6) Kitchen + Work Area