കിച്ചൻ സിങ്കിൽ കത്രിക കൊണ്ട് ഒരു കൈ പ്രയോഗം.!! കൈയും കമ്പിയും ഒന്നും ഉപയോഗിക്കാതെ അടുക്കള സിങ്ക് വൃത്തിയാക്കാം; ഇനി കത്രികയാണ് താരം.!! | Kitchen Sink Cleaning Tip

Kitchen Sink Cleaning Tip : അടുക്കളയിൽ നമ്മൾ പാത്രം കഴുകുന്ന സിങ്ക് വൃത്തിയാക്കുക എന്നത് വളരെ ദുർഘടം പിടിച്ച ഒരു കാര്യം തന്നെയാണ്. പലപ്പോഴും വീട്ടമ്മമാർക്ക് ഒക്കെ അറപ്പുളവാക്കുന്ന ഒരു ജോലി കൂടിയാണ് ഇത്. കയ്യും കമ്പിയും ഒക്കെ ഉപയോഗിച്ചാണ് സാധാരണ സിങ്കിനുള്ളിലെ വേസ്റ്റ് നീക്കം ചെയ്യാറെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ സിങ്ക് ബ്ലോക്ക് ആകുന്ന കാഴ്ച കാണാൻ കഴിയും.

കൈ ഉപയോഗിച്ച് കഴുകുന്നവർ ഗ്ലൗസും പ്ലാസ്റ്റിക് കവറും ഒക്കെ സഹായത്തിനായി തേടുമ്പോൾ കമ്പി ഉപയോഗിച്ച് സിങ്കിനുള്ളിലെ വേസ്റ്റ് കുത്തി കളയുന്നവർ സിങ്കിന്റെ വാൽവ് അടയാൻ സാധ്യതയുണ്ടെന്ന കാര്യം പലപ്പോഴും വിട്ടു പോകാറുണ്ട്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് വളരെ എളുപ്പത്തിൽ അടുക്കള സിങ്ക് എങ്ങനെ വൃത്തിയാക്കാം എന്നാണ്.

ഒരു കത്രിക മാത്രം ഉപയോഗിച്ച് നിഷ്പ്രയാസം വൃത്തിയാക്കാവുന്ന വിദ്യ അറിയാം ഇങ്ങനെ. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു കത്രിക എടുക്കുകയാണ്. സിങ്ക് വൃത്തിയാക്കാൻ എടുക്കുന്ന കത്രിക മറ്റ് ആവശ്യങ്ങൾക്കായി പിന്നീട് ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്നതാകും നല്ലത്. അതിനു ശേഷം കത്രിക താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ സിങ്കിന്റെ ഓരോ ദ്വാരത്തിലേക്കും പതിയെ ഇറക്കി നമ്മൾ കട്ട് ചെയ്യുന്ന പരുവത്തിൽ പതിയെ അമർത്തി പുറത്തേക്ക് വലിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ സിങ്കിലെ ദ്വാരങ്ങളിലെ അഴുക്ക് കത്രികയിൽ പറ്റുന്നത് കാണാൻ കഴിയും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഓരോ ദ്വാരത്തിൽ നിന്നും നമുക്ക് വേസ്റ്റ് നീക്കം ചെയ്യാവുന്നതാണ്. അഴുക്ക് പുറത്തേക്ക് തന്നെ എടുത്തു കളയുന്നത് കൊണ്ട് ഒരുതരത്തിലും സിങ്ക് ബ്ലോക്ക് ആകാൻ ഇടയില്ല. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.