ഇതിന്റെ രുചി വേറെ ലെവലാ.!! അപ്പത്തിനും ചപ്പാത്തിക്കും ഏതൊരു പലഹാരങ്ങൾക്കും കൂടെ ഇത് മാത്രം മതി; തനത് കേരള രുചിയിൽ ഗ്രീൻപീസ് കറി.!! | Tasty Green Peas Curry Recipe

Tasty Green Peas Curry Recipe : ഗ്രീൻപീസ് കൊണ്ട് പലഹാരങ്ങളുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല ഒന്നാന്തരം കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ചപ്പാത്തി, പുട്ട്, നൂൽപ്പുട്ട്, പൊറോട്ട ഇന്ന് വേണ്ട എല്ലാ പലഹാരങ്ങളുടെ കൂടെയും ഒരു പോലെ കഴിക്കാൻ പറ്റിയ ഒരു കറി ആണിത്.

അതിനുവേണ്ടി ആദ്യമായി 250 ഗ്രാം ഗ്രീൻപീസ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചാറ് മണിക്കൂർ നേരം കുതിർക്കാൻ വയ്ക്കുക. കുതിർത്ത ഗ്രീൻപീസ് ഒരു കുക്കറിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ച് എടുക്കുക.

ഇനി നമുക്ക് ഇതിലോട്ട് വേണ്ടത് രണ്ടു വലിയ സവാള നീളത്തിൽ കട്ട് ചെയ്ത ഒരു കൈ പ്പിടി മല്ലിയിലയും രണ്ടു തണ്ട് കറിവേപ്പിലയും 2 തക്കാളിയും കൂടാതെ വെളുത്തുള്ളി ഒരു 10 അലിയും ചെറിയ കഷണം ഇഞ്ചിയും 7 പച്ചമുളകും കൂടി അരച്ച് എടുക്കുക. ഒരു കപ്പ് തേങ്ങയും കൂടെ എടുക്കുക. നല്ല ഇളവൻ തേങ്ങ എടുക്കുന്നതാണ് പാലു കിട്ടുവാനായി ഏറ്റവും നല്ലത്. ഇളവൻ തേങ്ങ ആണെങ്കിൽ കറിക്ക് നല്ല ടേസ്റ്റ് കിട്ടുന്നതാണ്.

എന്നിട്ട് ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സബോള ഇട്ട് നന്നായിട്ട് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുക്കുക. ശേഷം നന്നായി മൂത്തു കഴിയുമ്പോൾ സ്ക്വയർ ആയിട്ട് കട്ട് ചെയ്ത് വച്ചിരിക്കുന്ന തക്കാളി ഇട്ട് വഴറ്റിയെടുക്കുക. ഈ കറി ഏതൊക്കെ അളവിൽ ഏതൊക്കെ പൊടികൾ ആണ് കൊടുക്കേണ്ടത് എന്നുള്ള വിശദ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണൂ. Video Credits : Rathna’s Kitchen