വിരുന്നുകാരെ ഞെട്ടിക്കാൻ ഇതൊന്ന് മാത്രം മതി; പാലും മുട്ടയും മിക്സിയിൽ ഇങ്ങനെ ചെയ്തുനോക്കൂ.!! | Egg Milk Easy Snack Recipe

Egg Milk Easy Snack Recipe : പാലും മുട്ടയും മിക്സിയിൽ ഇങ്ങനെ ചെയ്താൽ വിരുന്നുകാർ ഞെട്ടും തീർച്ച. പാലും മുട്ടയും കൊണ്ട് നമ്മൾ ധാരാളം പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാറുണ്ട്. ഇവ രണ്ടും ചേർത്തുണ്ടാക്കുന്ന പലഹാരങ്ങൾ നല്ല രുചിയുമാണ്. നാലുമണി പലഹാരമായും വിരുന്ന് മേശകളിലെ താരമായും വയ്ക്കാവുന്ന ഒരു കിടിലൻ പലഹാരമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. പാലും മുട്ടയും മിക്സിയിൽ ഇങ്ങനെ ചെയ്തെടുത്താൽ വിരുന്നുകാർ വരെ ഞെട്ടും തീർച്ച. രുചികരമായ ഈ മധുര പലഹാരം ഉണ്ടാക്കാം. Ingredients :-

  • മുട്ട – 1
  • പഞ്ചസാര – 2 1/2 + 1 1/2 ടേബിൾ സ്പൂൺ
  • പാൽ – 1/2 കപ്പ്
  • വാനില എസ്സൻസ്
  • മൈദ – 2 1/2 ടേബിൾ സ്പൂൺ
  • നാച്ചുറൽ യെൽലോ ഫുഡ് കളർ
  • ഫ്രഷ് ക്രീം – 1/2 കപ്പ്
  • പിസ്ത

ആദ്യം ഒരു ബൗളെടുത്ത് അതിലേക്ക് ഒരു മുട്ട ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം. ഓരോരുത്തരുടെ ആവശ്യാനുസരണം ചേർക്കാവുന്നതാണ്. കൂടെ അരക്കപ്പ് പാലും അൽപ്പം വാനില എസ്സൻസും കൂടെ ചേർത്ത് കൊടുക്കുക. പകരം വേറെ ഏത് ഫ്ലേവറിലുള്ള എസ്സൻസും ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു വിസ്‌ക് ഉപയോഗിച്ച് ഇതെല്ലാം കൂടെ ഒന്ന് ബീറ്റ് ചെയ്തെടുക്കണം.

ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുത്ത് ഒരു അഞ്ചോ ആറോ സെക്കന്റ് അടിച്ചെടുക്കണം. ശേഷം ഇതിലേക്ക് രണ്ടര ടേബിൾ സ്പൂണോളം മൈദ ചേർത്ത് കൊടുത്ത് അഞ്ച് മുതൽ പത്ത് സെക്കന്റ് വരെ അടിച്ചെടുക്കുക. ദോശ മാവിനോടൊക്കെ സമാനമായി കിട്ടിയ ഈ മാവ് ഒരു ബൗളിലേക്കൊഴിച്ച് അതിലേക്ക് അൽപ്പം നാച്ചുറൽ യെൽലോ ഫുഡ് കളർ ചേർത്ത് കൊടുക്കാം. പകരം അൽപ്പം മഞ്ഞൾപ്പൊടി ചേർത്താലും മതിയാവും. അടുത്തതായി ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് തയ്യാറാക്കിയ ബാറ്റർ ഒഴിച്ച്‌ പാൻകേക്ക് പോലെ ഉണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കൊക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഈ പാൻകേക്ക് റോൾ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.

Leave A Reply

Your email address will not be published.