ഇങ്ങനെ മാവ് ഉണ്ടാക്കിയാല്‍ വെറും 5 മിനിറ്റിൽ ദോശ റെഡി; റെസ്റ്റോറന്റ് സ്റ്റൈൽ നല്ല മൊരിഞ്ഞ ദോശ പേപ്പർ കനത്തിൽ ഉണ്ടാക്കാം.!! | Perfect Dosa Recipe

Perfect Dosa Recipe : പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ. വിവിധ തരത്തിൽ ഉള്ള ദോശ കിട്ടുന്ന കാലമാണ്. വീട്ടിൽ എത്രയൊക്കെ കഴിച്ചാലും ഹോട്ടലിൽ പോയി ദോശ ഓർഡർ ചെയ്യുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകില്ലെ?

ഹോട്ടലിൽ നിന്നു മാത്രം എത്ര കഴിച്ചാലും മതിയാകില്ല ദോശ വീട്ടിൽ അത്രയും കഴിക്കാൻ തോന്നാറും ഇല്ല എന്തായിരിക്കും കാരണം എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഹോട്ടലിലെ അതെ സ്വാദിൽ ദോശ തയ്യാറാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. അതിനായി വേണ്ടത് പച്ചരി അല്ലെങ്കിൽ ദോശ റൈസ് ആണ്‌, രണ്ട് ഗ്ലാസ്‌ അരി, ഒപ്പം കാൽ ഗ്ലാസ്‌ ഉഴുന്ന്, കാൽ ഗ്ലാസ്‌ ചൗഅരി, കാൽ സ്പൂൺ ഉലുവ എന്നിവ നന്നായി കഴുകി അതിലേക്ക് ആവശ്യത്തിന് വെള്ളം വച്ചു കുതിരാൻ ആയി മാറ്റി വയ്ക്കുക.

എല്ലാം നന്നായി കുതിർന്നു കഴിഞ്ഞാൽ, ഒട്ടും തരിയില്ലാതെ അരച്ച് എടുക്കുക. അരച്ച ശേഷം മാവ് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. മുത്തശ്ശിമാരുടെ ഒരു സൂത്രം ആണ് മാവ് കൈ കൊണ്ട് കുഴക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് കൂടുതൽ മൃദുവായി കിട്ടും. ശേഷം മാവ് അടച്ചു വയ്ക്കുക, 8 മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പുളിച്ചു പൊങ്ങി വന്നിട്ടുണ്ടാകും.

ഈ സമയത്തു ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. ശേഷം ദോശ കല്ല് വച്ചു ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി നല്ലെണ്ണയോ, നെയ്യോ ഒഴിച്ച് രണ്ട് വശവും നന്നായി മൊരിയുമ്പോൾ എടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, Video credits : Tasty Recipes Kerala

Rate this post
Leave A Reply

Your email address will not be published.