അമ്പമ്പോ.!! പപ്പായ വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ.!? മിക്സിയിൽ ഇങ്ങനെ വെറുതെ കറക്കിയാൽ കാണു അത്ഭുതം.!! | Papaya Variety Snack Recipe

Papaya Variety Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കിട്ടുന്ന പഴങ്ങളിൽ ഒന്നായിരിക്കും പപ്പായ. മിക്ക ആളുകൾക്കും പഴുത്ത പപ്പായ കഴിക്കാൻ ഇഷ്ടമാണെങ്കിലും പച്ചയ്ക്ക് അത് എങ്ങിനെ ഉണ്ടാക്കിയാലും കഴിക്കാൻ താല്പര്യമുണ്ടാകില്ല. എന്നാൽ ധാരാളം ഔഷധ ഗുണങ്ങളുള്ള പപ്പായ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന വിഭവങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പച്ച പപ്പായ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് പപ്പായ ചമ്മന്തി.

അതിനായി തൊലി കളഞ്ഞെടുത്ത പപ്പായ ഒരു ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ചീകിയെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ അളവിൽ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, എരിവിന് ആവശ്യമായ പച്ചമുളക് എന്നിവയിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇത് നന്നായി മിക്സായി വരുമ്പോൾ അതിലേക്ക് നേരത്തെ ഗ്രേറ്റ് വെച്ച പപ്പായയിൽ നിന്നും അരക്കപ്പ് അളവിൽ പപ്പായ എടുത്ത് ഇട്ടുകൊടുക്കാവുന്നതാണ്.

ഇത് നല്ലതുപോലെ നിറം മാറുന്നത് വരെ ഇളക്കി കൊടുക്കണം. ശേഷം പപ്പായയുടെ ചൂട് ഒന്ന് മാറിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്കിട്ട് അല്പം തേങ്ങയും, ഒരു ചെറിയ കഷണം പുളിയും, ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. അത്യാവശ്യം ലൂസായ രൂപത്തിലാണ് ഇത് കഴിക്കാൻ കൂടുതൽ നല്ലത്. പിന്നീട് വറുവിന് ആവശ്യമായ കടുകും മുളകും കറിവേപ്പിലയും താളിച്ച് ഒഴിക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ പപ്പായ ചമ്മന്തി റെഡിയായി കഴിഞ്ഞു. ഗ്രേറ്റ് ചെയ്തുവച്ച ബാക്കി പപ്പായ ഉപയോഗിച്ച് മറ്റൊരു വിഭവം കൂടി തയ്യാറാക്കാൻ സാധിക്കും.

അതിനായി പപ്പായയിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി, ഉള്ളി ചെറുതായി അരിഞ്ഞത്,ഇഞ്ചി, പച്ചമുളക്, കറിവേപ്പില,ഉപ്പ്, കാൽ കപ്പ് അളവിൽ തേങ്ങ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കുറച്ച് വെള്ളം കൂടി ഒഴിച്ച് കുഴച്ചെടുക്കുക. പിന്നീട് വാഴയിലയിൽ ഓരോ ഉരുളകളാക്കി എടുത്ത കൈ ഉപയോഗിച്ച് പരത്തി കൊടുക്കാവുന്നതാണ്. ശേഷം ഇത് തവയിലേക്കിട്ട് ചുട്ടെടുക്കാവുന്നതാണ്. ഇപ്പോൾ തയ്യാറാക്കി എടുക്കുന്ന അപ്പം നേരത്തെ തയ്യാറാക്കിയെടുത്ത പപ്പായ ചമ്മന്തിയോടൊപ്പം കഴിക്കാൻ നല്ല രുചിയായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.