പനിക്കൂർക്ക ശരിക്കും ഞെട്ടിച്ചു.!! മിക്സിയിൽ ഇങ്ങനെ ചെയ്താൽ കാണാം അത്ഭുതം; എത്ര കിട്ടിയാലും വെറുതെ വിടില്ല.!! | Panikoorka Leaf Chutney Recipe

Panikoorka Leaf Chutney Recipe : എല്ലാ ദിവസവും ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾക്ക് ഒരേ രുചിയുള്ള ചട്നി ഉണ്ടാക്കി കഴിച്ച് മടുത്തവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്തി ഔഷധ ഗുണത്തോട് കൂടിയ ഒരു ചട്ണി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പനിക്കൂർക്കയുടെ ഇല കഴുകി വൃത്തിയാക്കി എടുത്തത്, ഉഴുന്ന് കാൽ കപ്പ്, കടലപ്പരിപ്പ് കാൽകപ്പ്, ഇഞ്ചി ചെറിയ കഷണം ചെറുതായി അരിഞ്ഞത്, കുരുമുളക് കാൽ ടീസ്പൂൺ, തേങ്ങ, നെയ്യ്, തൈര്, ഉപ്പ് ഇത്രയുമാണ്. ആദ്യം തന്നെ പനിക്കൂർക്കയുടെ ഇല കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് കുറച്ചു നെയ്യ് അതിലേക്ക് ഒഴിച്ചു കൊടുക്കുക.

പാൻ നന്നായി ചൂടായി വരുമ്പോൾ എടുത്തു വച്ച കടലപ്പരിപ്പും,ഉഴുന്ന് പരിപ്പും, ഇഞ്ചിയും,കുരുമുളകും ഇട്ട് നല്ലതുപോലെ വറുത്ത് എടുക്കണം. പിന്നീട് അതിലേക്ക് പനിക്കൂർക്കയുടെ ഇല കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഇതൊന്ന് ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ഒരു പിടി അളവിൽ തേങ്ങയും, കുറച്ച് തൈരും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. പുളിയില്ലാത്ത തൈരാണ് ഉപയോഗിക്കുന്നത് എങ്കിൽ കുറച്ച് അധികം ഉപയോഗിക്കാവുന്നതാണ്.

പിന്നീട് അതിലേക്ക് കടുകും കറിവേപ്പിലയും വറുത്തിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ദോശ, ഇഡലി എന്നിവയോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. സാധാരണ ഉണ്ടാക്കുന്ന ചട്ണികളെക്കാൾ കൂടുതൽ രുചി ഈ ഒരു ചട്നിക്ക് ലഭിക്കുന്നതാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പനിക്കൂർക്കയുടെ ഇല നന്നായി വാട്ടിയെടുക്കണം. അല്ലെങ്കിൽ പച്ച മണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
Leave A Reply

Your email address will not be published.