ചക്ക മിക്സിയിൽ ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും; ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ വിടില്ല.!! | Jackfruit Snack Recipe

Jackfruit Snack Recipe : മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫലം ആണ് ചക്ക. ചക്ക മലയാളികൾക്ക് എന്നും ഒരു ബലഹീനത തന്നെയാണ്. ചക്ക കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ പലവിധം ആണ്.ചക്ക മുറുക്ക് എന്നത് മലയാളികൾക്ക് അത്ര സുപരിചിതം അല്ലാത്ത ഒന്നാണ്.. അതുകൊണ്ട് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് നല്ല അസ്സൽ ചക്ക മുറുക്ക് ആണ്.

ഇത് ഉണ്ടാക്കാൻ ആദ്യം വേണ്ടത് കുരു ഇല്ലാത്ത ചക്കചുളകൾ. പതിനഞ്ചു ചുളകൾ ആണ് നമ്മൾ എടുക്കുന്നത്.ചുളകൾ നന്നായി വേവിക്കുക എന്നതാണ് രണ്ടാമത് ചെയ്യേണ്ട കാര്യം.വേവിച്ചെടുത്ത ചുളകൾ കുക്കറിൽ ഇടുക.അതിന്റെ കൂടെ ഒരു കപ്പ്‌ വെള്ളവും ഒഴിച്ചു കൊടുക്കുക.കുക്കർ അടച്ച ശേഷം നാലു വിസിൽ വരുന്നത് വരെ കാത്തിരിക്കുക.

അപ്പോൾ ചക്ക നന്നായി വേവ് വന്നിട്ടുണ്ടാവും.നാലു വിസിൽ വന്നാൽ കുക്കർ ഓഫ്‌ ചെയ്യുക. എന്നിട്ട് ചൂടൊക്കെ ഒന്ന് ആറുന്നത് വരെ കാത്തിരിക്കുക.ചൂട് ആറിക്കഴിഞ്ഞാൽ അരച്ചെടുക്കാനായി മക്സിയുടെ ജാറിലേക്ക് ഇടുക.ഇതിലേക്ക് വെള്ളം ഒന്നും ഒഴിക്കേണ്ട ആവശ്യം ഒന്നുമില്ല.നന്നായി അരച്ചെടുത്തതിന് ശേഷം ഒരു കപ്പ്‌ വറുത്ത അരിപ്പൊടിയും, പാകത്തിനുള്ള ഉപ്പും, മുളകുപൊടിയും, ചൂടായിട്ടുള്ള എണ്ണയും ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക.

അതിന് ശേഷം സ്റ്റാർ അച്ചിൽ ഇട്ട ശേഷം ചൂട് എണ്ണയിൽ ഇട്ടിട്ട് നന്നായി ചുറ്റിച്ചു കൊടുക്കുക.ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറു വശവും മൊരിയുന്നതുവരെ കാത്തിരിക്കുക.നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ അടിപൊളി ചക്ക മുറുക്ക് റെഡി. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കേണ്ട ഒരു സ്നാക്ക്സ് തന്നെ ആണ് ഇത്.