നെത്തോലി മിക്സിയിൽ ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും.!! ഒരു സ്പൂൺ അരിപ്പൊടി ഉണ്ടോ.!? വെറും 2 മിനിറ്റിൽ എത്ര കിലോ നത്തോലിയും ക്ലീൻ ചെയ്യാം.!! | Netholi Fish Cleaning Easy Tip

Netholi Fish Cleaning Easy Tip : കുട്ടികൾ ഉൾപ്പെടെ വീട്ടിൽ എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും നത്തോലി ഉപയോഗിച്ചുള്ള ഫ്രൈയും, പീരയുമെല്ലാം. എന്നാൽ വളരെ ചെറിയ മീനായത് കൊണ്ട് തന്നെ നത്തോലി വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചില ട്രിക്കുകൾ ഉപയോഗപ്പെടുത്തി നത്തോലി എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന നത്തോലി പിന്നീടാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് നല്ലതുപോലെ വെള്ളമൊഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം എപ്പോഴാണോ ഉപയോഗിക്കേണ്ടത് അതിന് ഒരു മണിക്കൂർ മുൻപ് കുറച്ച് വെള്ളത്തിലേക്ക് നത്തോലി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതു വഴി മീൻ നല്ല ഫ്രഷോട് കൂടി സൂക്ഷിക്കാനും അതേസമയം എളുപ്പത്തിൽ വിട്ടു കിട്ടാനും സഹായിക്കും.

എല്ലാ മീനും ഐസിൽ നിന്നും വിട്ടു വന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ രണ്ടോ മൂന്നോ നത്തോലി ഒരു ചോപ്പിംഗ് ബോർഡിനു മുകളിലേക്ക് വയ്ക്കുക. ശേഷം എല്ലാ തലഭാഗവും ഒന്നിച്ച് വെച്ച് ഒരു കത്തി ഉപയോഗിച്ച് കട്ട് ചെയ്ത് കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ മീനിന് അകത്തുള്ള അഴുക്കെല്ലാം വലിച്ചു കളയാൻ എളുപ്പമാകും. അതേ രീതിയിൽ തന്നെ മീനിന്റെ വാൽഭാഗം കൂടി എളുപ്പത്തിൽ കട്ട് ചെയ്ത് കളയാം. ശേഷം വൃത്തിയാക്കിയ നത്തോലി ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടി കൂടി ചേർക്കുക.

കൈ ഉപയോഗിച്ച് മീൻ അരിപ്പൊടിയുമായി നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം വീണ്ടും കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മീനിന് പുറത്ത് ചെതുമ്പൽ ഉണ്ടെങ്കിൽ അതും എളുപ്പത്തിൽ കളയാനായി സാധിക്കും. കുട്ടികളുള്ള വീട്ടിൽ നത്തോലി വൃത്തിയാക്കുമ്പോൾ അതിന് നടുക്കുള്ള മുള്ള് കൂടി എടുത്തു കളയുന്നത് നല്ലതാണ്. അതിനായി ഒരു ഗ്ലൗസ് കയ്യിലിട്ട് കട്ട് ചെയ്തു വെച്ച മീനിന്റെ മുകൾഭാഗത്തു നിന്നും താഴേക്ക് ചെറുതായൊന്ന് വലിച്ചു കൊടുത്താൽ മതി. ഇത്തരത്തിൽ വൃത്തിയാക്കിയെടുത്ത നത്തോലി വീണ്ടും ഒരിക്കൽ കൂടി കഴുകിയശേഷം വറുക്കുകയോ അല്ലെങ്കിൽ കറി വക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Ramshi’s tips book