വീട്ടമ്മമാരുടെ ഏറ്റവും വലിയ പ്രശ്നം ഒറ്റ സെക്കൻഡിൽ തീരും.!! കിച്ചൻ സിങ്കിൽ കത്രിക കൊണ്ട് ഇങ്ങനെ ചെയ്‌താൽ; ഈ കിടിലൻ ട്രിക്ക് ഇനിയും അറിഞ്ഞില്ലെങ്കിലും നഷ്ടം.!! | Easy Useful Kitchen Tips

Easy Useful Kitchen Tips : അടുക്കള ജോലികൾ എളുപ്പമാക്കാൻ പരീക്ഷിക്കാം ഈ കിടിലൻ ട്രിക്കുകൾ! വീട്ടു ജോലികൾ കഴിഞ്ഞ് സമയം കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അടുക്കള ജോലികൾ എളുപ്പമാക്കാൻ ചെറിയ ചില പൊടിക്കൈകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.സ്ഥിരമായി മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് അടുക്കളയിലെ സിങ്ക് അടഞ്ഞു പോകുന്ന അവസ്ഥ.

തുടക്കത്തിൽ ചെറിയ രീതിയിൽ തടസ്സങ്ങൾ ഉണ്ടാക്കി തുടങ്ങി പിന്നീട് ഇത് വലിയ രീതിയിലേക്ക് മാറുമ്പോഴാണ് പലരും ശ്രദ്ധിക്കാറുള്ളത്. അപ്പോഴേക്കും സിങ്കിന്റെ അടി ഭാഗം മുഴുവൻ ബ്ലോക്ക് ആയി വെള്ളം ഒട്ടും പോകാത്ത അവസ്ഥ വരാറുണ്ട്. ഈയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനായി സിങ്കിൽ ചെറിയ രീതിയിലുള്ള തടസ്സങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഒരു പഴയ കത്രിക ഉപയോഗിച്ച് നല്ലതുപോലെ കുത്തി ബ്ലോക്ക്‌ കളയാവുന്നതാണ്. സിങ്കിന്റെ സൈഡ് ഭാഗങ്ങളിലും, നടുക്കുള്ള ഓട്ടയിലുമെല്ലാം ഈ ഒരു രീതി ചെയ്തു നോക്കാവുന്നതാണ്.

സിങ്കിന്റെ അകത്തെ ഓട്ടയിലൂടെ മുകളിലേക്ക് ഒച്ചു പോലുള്ള ഇഴ ജന്തുക്കൾ വരുന്നത് ഒഴിവാക്കാനായി അത്യാവശ്യം വായ്വട്ടമുള്ള ഒരു അടപ്പ് വച്ചു കൊടുത്താൽ മതി. വേനൽക്കാലത്ത് കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ഇഞ്ചിയും പച്ചമുളകുമെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്. ഇത് ഒഴിവാക്കാനായി ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് അതിന്റെ മുകളിൽ ബേക്കറികളിൽ നിന്നും മറ്റും കിട്ടുന്ന പേപ്പർ വച്ചു

കൊടുത്ത് അതിനു മുകളിലായി പച്ചമുളക് അല്ലെങ്കിൽ ഇഞ്ചി ഇട്ടശേഷം വീണ്ടും പേപ്പർ ഉപയോഗിച്ച് കവർ ചെയ്ത് നൽകി അടപ്പ് ഉപയോഗിച്ച് ടൈറ്റായി വയ്ക്കുകയാണെങ്കിൽ കേടാകാതെ ഇരിക്കും. അത്യാവശ്യം നല്ല രീതിയിൽ എയർ ടൈറ്റ് ആയി ഇരിക്കുന്നതു കൊണ്ട് തന്നെ പച്ചമുളകും,ഇഞ്ചിയുമെല്ലാം അളിയാതെ സൂക്ഷിക്കാൻ ഈയൊരു രീതി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Video Credit : Grandmother Tips