കൊടും ചൂടിൽ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് ഇങ്ങനെ ഉണ്ടാക്കിനോക്കൂ; ആരോഗ്യ ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ ജ്യൂസ് ഉണ്ടാക്കേണ്ട ശരിയായ രീതി.!! | Healthy Aloe Vera Juice

Healthy Aloe Vera Juice : കറ്റാർവാഴ ജ്യൂസ്‌ ഒരു ഞെട്ടിക്കും സംഭവം!!! കറ്റാർവാഴ ഇന്ന് നമുക്ക് ഏറെ സുപരിചിതമായ ഒന്നാണ്. നിങ്ങൾ കറ്റാർവാഴയുടെ ജ്യൂസ്‌ കുടിച്ചിട്ടുണ്ടോ? കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച് നാം പല സൗന്ദര്യ പരീക്ഷണങ്ങളും നടത്താറുണ്ട്. ഇന്ന് സൗന്ദര്യ സംരക്ഷണ മേഖലയിൽ കറ്റാർവാഴ എല്ലാവരും പരീക്ഷണ വസ്തുവാക്കി മാറ്റിക്കഴിഞ്ഞു.

എന്നാൽ കറ്റാർവാഴ കൊണ്ടുള്ള ജ്യൂസ്‌ മിക്കവരും കുടിക്കാറില്ല. ഇവിടെ നമ്മൾ കറ്റാർവാഴയുടെ ജ്യൂസ്‌ എങ്ങനെ ഉണ്ടാക്കാമെന്നും ഇത് ദിവസേന കുടിക്കുന്നത് കൊണ്ട് നമുക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാമെന്നും അല്ലെങ്കിൽ ഈ ജ്യൂസ്‌ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്നൊക്കെയാണ് നോക്കാൻ പോകുന്നത്. കൊളസ്‌ട്രോൾ കുറക്കുന്ന പോഷകങ്ങൾ അടങ്ങിയ കറ്റാർവാഴയാണ് ഇന്ന് മാർക്കറ്റിൽ ട്രെൻഡ്. വിറ്റാമിൻ എ, സി, ഇ തുടങ്ങിയവയും ഫോളിക് ആസിഡും ബി 1, ബി 2, ബി 3, ബി 6, ബി 12 തുടങ്ങി എല്ലാ ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ് കറ്റാർവാഴ. ദഹനക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഉപയോഗിക്കാം.

നമ്മുടെ വീട്ടിൽ തന്നെ വളരുന്ന ചെടികൾ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. നമ്മുടെ വീട്ടിൽ ഇതുണ്ടെങ്കിൽ പല കാര്യങ്ങൾക്കും നമുക്കിത് ഉപയോഗിക്കാം. ഈ കറ്റാർവാഴയുടെ ജ്യൂസ്‌ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി കറ്റാർവാഴയുടെ നടുഭാഗത്തുള്ള ഒരു തണ്ടാണ് നമ്മൾ എടുക്കുന്നത്.

അതിന്റെ ഒരു ചെറിയ കഷണം മതിയാവും നമുക്ക് ഒരു ഗ്ലാസ്‌ ജ്യൂസ്‌ കിട്ടാൻ. ഇതിൽ നിന്നും ശുദ്ധമായിട്ടുള്ള ജെൽ നമുക്ക് വേർതിരിച്ചെടുക്കണം. ഇതിന്റെ പച്ചനിറത്തിൽ കാണപ്പെടുന്ന മേൽപ്പാട ചെത്തിക്കളയുകയാണ് വേണ്ടത്.ഈ ഞെട്ടിക്കും സംഭവമായ കറ്റാർവാഴ ജ്യൂസിനെ കുറിച്ച് വിശദമായി അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടോളൂ Video Credit : Easy Tips 4 U