മുട്ട വീട്ടിൽ ഉണ്ടായിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ അറിയാതെ പോയല്ലോ; ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ.!! | Egg Special Tasty Recipe

Egg Special Tasty Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ചിക്കൻ 65 നെ വെല്ലുന്ന അടിപൊളി രുചിയുള്ള എഗ്ഗ് 65 ന്റെ റെസിപ്പിയാണ്. അതിനായി ആദ്യം അഞ്ച് കോഴിമുട്ട പുഴുങ്ങിയെടുക്കുക. എന്നിട്ട് മുട്ടയിലെ മഞ്ഞക്കരു മാറ്റി വെള്ളഭാഗം മാത്രം എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.

അടുത്തതായി ഇതിലേക്ക് 1 tsp ഇഞ്ചി, 1 സവാള, 1 tsp വെളുത്തുള്ളി, 2 പച്ചമുളക് എന്നിവയെല്ലാം ചെറുതാക്കി അരിഞ്ഞത്, 1/2 tsp ഗരംമസാലപൊടി, 1/2 tsp കാശ്‌മീരിമുളക്പൊടി, ആവശ്യത്തിന് ഉപ്പ്, 1 കപ്പ് കടലമാവ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അടുത്തതായി ഇത് ഫ്രൈ ചെയ്തെടുക്കണം.

അതിനായി ചൂടായ ഒരു പാനിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കൈകൊട് ഓരോ ഉരുളകളാക്കി ഇട്ടു കൊടുക്കാവുന്നതാണ്. ഫ്രൈ ചെയ്‌തുവരുന്നത് നമുക്ക് ഒരു പാത്രത്തിലേക്ക് കോരിയെടുക്കാം. അടുത്തതായി ഒരു ചീനച്ചട്ടിയിലേക്ക് നേരത്തെ ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണ കുറച്ച് ഒഴിക്കുക.

എന്നിട്ട് അതിലേക്ക് 2 tbsp വെളുത്തുള്ളി, കറിവേപ്പില, 4 പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തെടുത്ത എഗ്ഗ് ചേർത്തുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. പിന്നീട് ഇതിലേക്ക് അൽപം കാശ്‌മീരിമുളക്പൊടിയും കുറച്ച് ടൊമാറ്റോ സോസും കൂടി ചേർത്ത് കൊടുത്താൽ നമ്മുടെ ടേസ്റ്റിയായ എഗ്ഗ് 65 റെഡി. Video credit: Mammy’s Kitchen

Rate this post
Leave A Reply

Your email address will not be published.