ക്ലോസറ്റ് ഇനി ഒരിക്കലും കഴുകണ്ടാ; ക്ലീൻ ചെയ്യാൻ മടിയുള്ളവരും നേരമില്ലാത്തവരും ഇതെന്നും ചെയ്യും ആരും പറയാത്ത പുതിയ സൂത്രം.!! | Bathroom Toilet Cleaning Tip

Bathroom Toilet Cleaning Tip : വീട്ടിലെ ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ടെങ്കിലും അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ഫലം കാണാറില്ല എന്നതാണ് സത്യം. അതേസമയം ചെറിയ രീതിയിൽ ചില ടിപ്പുകൾ പരീക്ഷിക്കുകയാണെങ്കിൽ തന്നെ അവയിൽ മിക്കതും എളുപ്പത്തിൽ തീർക്കുകയും ചെയ്യാം.

അത്തരത്തിലുള്ള ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. പുതിയതായി വാങ്ങി കൊണ്ടു വരുന്ന സ്റ്റീൽ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്റ്റിക്കർ എടുത്തു കളയുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത് കളയാനായി സ്റ്റിക്കറുള്ള ഭാഗത്ത് വീതിയുള്ള ഒരു ഒട്ടിക്കുന്ന ടേപ്പ് ഒട്ടിച്ച ശേഷം ഒന്ന് വലിച്ചു കൊടുത്താൽ മതിയാകും. എന്നിട്ടും അതിൽ പശയുടെ അംശം നിലനിൽക്കുന്നുണ്ട് എങ്കിൽ അല്പം വിനാഗിരി ഒഴിച്ച് ഒന്ന് തുടച്ചു കൊടുത്താൽ മതി.

ഇനി അത്തരം ടേപ്പ് ഇല്ലാത്ത വീടുകളിൽ പാത്രങ്ങളിലെ പശ ഇളക്കി കളയാനായി സ്റ്റിക്കറുള്ള ഭാഗം അല്പനേരം സ്റ്റവ് ഓൺ ചെയ്ത് ആ ഭാഗത്തേക്ക് വച്ച് കൊടുക്കുക. കുറച്ചു കഴിഞ്ഞ് ഒന്ന് വലിക്കുമ്പോൾ തന്നെ സ്റ്റിക്കർ പറിഞ്ഞു പോരുന്നതാണ്. പിന്നീട് നേരത്തെ ചെയ്തതുപോലെ കുറച്ച് വിനാഗിരി ഉപയോഗിച്ചു തുടച്ചു കൊടുത്താൽ പശ മുഴുവനായും പോകും.

സ്റ്റീൽ അടപ്പുള്ള പാത്രങ്ങൾ തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് പെട്ടെന്ന് തുറക്കാനായി പാത്രത്തിന്റെ മുകൾഭാഗത്ത് ഇരുവശത്തുമായി അല്പം എണ്ണ തടവി കൊടുത്താൽ മതി. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക് കൊണ്ടുപോകുന്ന പാത്രങ്ങൾ ഈയൊരു രീതിയിൽ എളുപ്പത്തിൽ തുറന്നെടുക്കാനായി സാധിക്കും. എന്നാൽ കൂടുതൽ എണ്ണ ഉപയോഗിച്ചാൽ ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഇറച്ചി കഴുകുമ്പോൾ അതിലെ നെയ്യ് പൂർണമായും പോകാതെ ഇരിക്കാൻ കഴുകുമ്പോൾ ഒരു അരിപ്പയോ അല്ലെങ്കിൽ സ്റ്റെയിനറോ ഉപയോഗിച്ച് അരിച്ചെടുത്ത് ഉപയോഗപ്പെടുത്താം. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Ansi’s Vlog