വീട്ടിൽ അമൃതം പൊടി ഉണ്ടോ.!? വെറും രണ്ടു ചേരുവകൾ മതി ഇഷ്ടം പോലെ കഴിക്കാം; എത്ര കഴിച്ചാലും മടുക്കില്ല മക്കളേ.!! | Amrutham Podi Easy Snack Recipe

Amrutham Podi Easy Snack Recipe : നമ്മുടെ നാട്ടിൽ അംഗനവാടിയിൽ നിന്നും ഗർഭിണികൾക്ക് ചെറുപയറും റാഗി പൊടിച്ചതും ഒക്കെ കിട്ടുന്ന കൂട്ടത്തിൽ കിട്ടുന്ന ഒന്നാണ് അമൃതംപൊടി. എന്നാൽ ഈ അമൃതംപൊടിയുടെ രുചി എല്ലാവർക്കും ഇഷ്ടം ആവുന്ന ഒന്നല്ല. എന്നാൽ ഈ അമൃതം പൊടി ഉപയോഗിച്ച് പല പലഹാരങ്ങളും ഉണ്ടാക്കാൻ സാധിക്കും.

ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. വളരെ അധികം ആരോഗ്യഗുണങ്ങൾ ഈ അമൃതംപൊടിക്ക് ഉണ്ട്. ഇതിൽ കപ്പലണ്ടി, ഗോതമ്പ്, സോയ ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പലഹാരം ഉണ്ടാക്കാനായി ഒരു കപ്പ് അമൃതം പൊടി ആണ് വേണ്ടത്. ഇതിനെ ചെറിയ തീയിൽ വറുത്തെടുക്കണം. ഇതിന്റെ പച്ചമണം മാറുന്നത് വരെ വറുക്കണം. ഇതിലേക്ക് അൽപ്പം പഞ്ചസാര പൊടിച്ച് ചേർക്കണം.

ഇതിലേക്ക് ഒരൽപ്പം ഏലയ്ക്ക പൊടിച്ചു ചേർക്കണം. രണ്ട് സ്പൂൺ നെയ്യ് കൂടി ചേർത്തിട്ട് നല്ലത് പോലെ ഇളക്കിയതിന് ശേഷം നെയ്യ് തേച്ച പാത്രത്തിൽ ഇട്ടു കൊടുക്കണം. ഇതിനെ നല്ലത് പോലെ അമർത്തിയിട്ട് ഫ്രീസറിൽ വച്ച് സെറ്റ് ചെയ്യണം. ഇതിനെ ഫ്രീസറിൽ വയ്ക്കുന്നതിന് മുൻപ് വരഞ്ഞു കൊടുക്കണം.നല്ലത് പോലെ ഒരു മണിക്കൂർ ഫ്രീസറിൽ വച്ചിട്ട് എടുത്ത് നോക്കാം.

നമ്മൾ വരഞ്ഞു വച്ചതിലൂടെ മുറിച്ച് എടുത്താൽ മാത്രം മതി. പാൽ പേടയുടെ അതേ രുചിയിൽ അമൃതംപൊടി കൊണ്ടുള്ള മാജിക്‌ വിഭവം തയ്യാർ. പുട്ട്, ചപ്പാത്തി, കുറുക്ക് ഒക്കെ ഇത് ഉപയോഗിച്ച് ഉണ്ടാക്കാം എങ്കിലും വീഡിയോയിൽ കാണുന്ന രീതിയിൽ ഉണ്ടാക്കിയാൽ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാവും. കണ്ണടച്ചു തുറക്കുന്നതിന് മുൻപ് തന്നെ പാത്രം കാലിയാവും എന്ന കാര്യത്തിൽ യാതൊരു സംശയവും നിങ്ങൾക്ക് വേണ്ട. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണാം കേട്ടോ. Video Credit : Malappuram Thatha Vlogs by Ayishu