വഴുതന കൃഷി പൊടി പൊടിക്കാൻ ഈ ഒരു മിശ്രിതം മതി; വഴുതന തഴച്ചു വളരാനും നല്ല കായ്‌ഫലം കിട്ടാനും ഉഗ്രൻ വളം.!! | Vazhuthana Krishi Tips

വീട്ടിൽ നട്ടു വളർത്തുന്ന വഴുതന എങ്ങനെ എളുപ്പത്തിൽ തഴച്ചു വളരുന്നതിനും കായ്ഫ ലങ്ങൾ ഉണ്ടാകുന്ന തിനും സഹായിക്കുമെന്ന് പരിചയപ്പെടുത്തുകയാണ് ഇന്ന്. കടയിൽ നിന്ന് വാങ്ങിയതോ വീട്ടിൽ നട്ടു വളർത്തി യതോ ആയ വഴുതന ചെടികൾ ഗ്രോ ബാഗിലോ ചെടി ചട്ടിയിലോ നടുമ്പോൾ ചാണകം പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കരിയില എന്നിവ ചേർത്തുവേണം നടുവാൻ.

അതിനുശേഷം അത് വളർന്നു വന്നതിനു ശേഷം നന്നായി തഴച്ചു വളരുന്നതിന് ചെയ്യേണ്ട ഒരു വളപ്രയോഗം എങ്ങനെ ആണെന്ന് നീക്കം. അതിനായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മിശ്രിതത്തെ പറ്റിയാണ് എന്ന് പറയുന്നത്. അധികസമയമോ പണച്ചെലവോ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. കടലപ്പിണ്ണാക്ക് മാത്രമാണ് ഈ ഒരു മിശ്രിതം തയ്യാറാക്കുന്നതി നായി ആവശ്യം.

50 ഗ്രാം കടലപ്പിണ്ണാക്ക് തലേദിവസം രാത്രി ഒരു ബക്കറ്റിൽ ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്തു വെക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. തലേദിവസം തന്നെ വെള്ളമൊഴിച്ച് വയ്ക്കു ന്നതിനാൽ രാവിലെ ആകുമ്പോഴേക്കും അത് നന്നായി കുതിർന്നിരിക്കുന്നു. ഇതിലേക്ക് ഒരു കമ്പ് ഉപയോഗിച്ച് 11 ലിറ്റർ വെള്ളം ചേർത്ത് നന്നായി ഇളക്കി കൊടുക്കാ വുന്നതാണ്. ഇങ്ങനെ ഇളക്കിയെടുത്ത് മിശ്രിതമാണ് വഴുതനയ്ക്ക് ഒഴിച്ചുകൊടുക്കുന്നത്.

വഴുതന യുടെ ചുവട്ടിൽ പത്തു ദിവസത്തിലൊരിക്കൽ ഈ മിശ്രിതം ഒഴിച്ചു കൊടുക്കുന്നത് വഴുതന ചെടി നന്നായി തഴച്ചു വളരുന്നതിന് സഹായിക്കുന്നു. ഇനി ഈ പറഞ്ഞ മിശ്രിതം എങ്ങനെയാണ് തയാറാക്കുന്നത് എന്ന് വിഡിയോയിൽ നിന്ന് മനസിൽ ആക്കാം. Vazhuthana Krishi Tips. Video Credits : Malus Family