തക്കാളി പ്രൂണ്‍ ചെയ്യുന്നത് എന്തിന്.!! പ്രൂണ്‍ ചെയ്താൽ തക്കാളി കൂടുതൽ കായ്ക്കുമോ.!? നല്ല രീതിയിൽ എങ്ങനെ പ്രൂണ്‍ ചെയ്യാം.!! | Tomato Pruning Tips

Tomato Pruning Tips : മിക്കവരുടേയും വീട്ടുവളപ്പുകളിൽ ഉം തൊടികളിലും പറമ്പുകളിലും ഒക്കെ കൃഷി ചെയ്യുന്ന പച്ചക്കറികൾ ക്കിടയിൽ പ്രധാനപ്പെട്ട ഒന്നാണ് തക്കാളി കൃഷി. തക്കാളി കൃഷിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒന്നാണ് പ്രൂൺ ചെയ്തു കൊടുക്കുക എന്നുള്ളത്. എങ്ങനെയാണ് പ്രൂൺ ചെയ്യേണ്ടതെന്നും പ്രൂൺ ചെയ്യുന്നതിലൂടെ എങ്ങനെ വിള വുകൾ കൂടുതൽ ഉത്പാദിപ്പിക്കാം എന്നുള്ളതും ഒക്കെ വിശദമായി പരിചയപ്പെടാം.

തക്കാളി ഏതു സീസണിലും കൃഷി ചെയ്യാവുന്ന ഒരു വിളയാണ്. ജലലഭ്യത കൂടുതലായും തക്കാളിക്ക് അനിവാര്യമായ ഒരു ഘടകമാണ്. തക്കാളി കൃഷി ചെയ്യുന്നതിനായി നല്ല ഹൈബ്രിഡ് വിത്തുകൾ തന്നെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നാടൻ വിത്തുകൾ ആണ് എടുക്കുന്ന തെങ്കിൽ പെട്ടെന്ന് കീടബാധ ഏൽക്കാൻ ഉം നശിച്ചു പോകാനും സാധ്യത വളരെ കൂടുതലാണ്. വിത്ത് പാകു ന്നതിന് മുമ്പായി സ്യൂഡോമോണസ് ലായനിയിൽ ഒരു മണിക്കൂറ് കുതിർത്തി എടുക്കുന്നത് വളരെ നല്ലതാണ്.

ഏഴ് എട്ട് ഇല പരുവമാകുമ്പോൾ പ്രൂൺ ചെയ്തു കൊടുക്കാൻ പറ്റുന്നതാണ്. കുറച്ചു വെള്ളം എടുത്തതിനു ശേഷം അതിലേക്ക് ഒരു തുള്ളി സ്യൂഡോമോണസ് ലായനി ചേർത്ത് അതിനുള്ളിലേക്ക് കട്ട് ചെയ്ത് തക്കാളിയുടെ തല വെച്ച് കൊടുക്കുക. എല്ലാ ദിവസവും വൈകുന്നേരം വെള്ളം മാറ്റി കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ 15 ദിവസം കൊണ്ട് പുതിയ തക്കാളി ചെടിയിൽ വേര് പിടിക്കുന്നതായി കാണാം.

വേര് പിടിച്ച തൈ മാറ്റി നടാവുന്നതാണ്. ഇങ്ങനെ പ്രൂൺ ചെയ്ത് നമുക്ക് പുതിയ തക്കാളി തൈകൾ ഉണ്ടാക്കി എടുക്കാവു ന്നതാണ്. ഒരിക്കൽ പ്രൂൺ ചെയ്തു കഴിഞ്ഞാൽ 15 ദിവസത്തി നുള്ളിൽ വീണ്ടും പുതിയ ശിഖരങ്ങൾ വരുന്ന തായി കാണാം. Video Credits : Organic Keralam