ഇത് വേറെ ലെവൽ.!! കറി പോലും വേണ്ട 10 മിനിട്ടിൽ പുത്തൻ ചായക്കടി; പാത്രം കാലിയാകുന്നത് അറിയില്ല.!! | Variety Snack Recipe

Variety Snack Recipe : രാവിലെ എഴുന്നേൽക്കാൻ വൈകിയോ? ദോശയ്ക്ക് അരച്ചതോ ബ്രേഡോ ഇല്ലേ.. പേടിക്കണ്ട. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് അടുക്കളയിലെ ജോലി തീർക്കാൻ സാധിക്കും. എങ്ങനെ എന്നല്ലേ പ്രാതൽ തയ്യാറായാൽ തന്നെ പകുതി ആശ്വാസമാണ്. ഉച്ചക്കത്തെ ഭക്ഷണം എങ്ങനെ എങ്കിലും തയ്യാറാക്കാം എന്നു വിചാരിക്കാം.

അങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രാതൽ വിഭവമാണ് ഈ ചായക്കടി. വെറും പത്തു മിനിറ്റ് മതി ഈ ഒരു വിഭവം തയ്യാറാക്കാൻ വേണ്ടി. ഇത് പ്രാതൽ ആയിട്ട് മാത്രമല്ല കേട്ടോ കഴിക്കാവുന്നത്. വൈകുന്നേരം ചായ കുടിക്കുന്ന സമയത്തും ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. പുറമേ ക്രിസ്പിയും അകത്ത് സോഫ്റ്റും ആണ് ഈ ഒരു വിഭവം. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ അര കപ്പ് തേങ്ങാ ചിരകിയത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കണം.

ഇതിലേക്ക് ജീരകവും ചെറിയ ഉള്ളിയും അരച്ചെടുക്കണം. ഒരു ബൗളിൽ അരിപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് ഇളക്കിയിട്ട് അരച്ച തേങ്ങയുടെ കൂട്ടും ചേർത്ത് യോജിപ്പിക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റാം. ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന മാവ് ഇളക്കിയിട്ട് കുറുക്കി എടുക്കണം. ഇതിനെ ഒരു പാത്രത്തിൽ നെയ്യ് തേച്ചിട്ട് ഇത് സെറ്റ് ചെയ്തെടുക്കണം. തണുക്കുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.

ഇതിനെ ചെറുതായി മൊരിച്ചെടുക്കണം. ഇതിന്റെ അളവ് എല്ലാം അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ കാണുമല്ലോ. വീട്ടിലേക്ക് ആരെങ്കിലും വിരുന്നു വരുന്നുണ്ട് എന്ന് അറിയുമ്പോൾ ഇനി കടയിൽ പോയി സാധനം വാങ്ങാൻ നിൽക്കണ്ട. ഈ ഒരു വിഭവം ഉണ്ടാക്കി നൽകിയാൽ മാത്രം മതി. ഇനി ഇപ്പോൾ പെട്ടെന്ന് വിരുന്നുകാർ വന്നാൽ പോലും ചായ ഇടുമ്പോൾ തന്നെ ഇതും ഉണ്ടാക്കിയാൽ മതിയല്ലോ. credit : Amma Secret Recipes

Rate this post
Leave A Reply

Your email address will not be published.