ചോറിനൊപ്പം വിളമ്പാവുന്ന ഒരു സിമ്പിൾ കറികൂട്ട് പരിചയപ്പെട്ടാലോ!! ആഹാ വായിൽ വെള്ളമൂറുന്ന മണവും രുചിയും… | Variety Prawns Recipe Malayalam

Variety Prawns Recipe Malayalam:നമ്മുടെ നാടൻ തോരൻ പലതരമുണ്ട്, എന്നാൽ അത് ചെമ്മീൻ തോരനാണെങ്കിൽ അത് വേറെ ലെവൽ ആണ്. ചെമ്മീന്റെ വായില്‍ കപ്പലോടിക്കുന്ന രുചിയും മണവുമുള്ള ഈ തോരൻ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ തോരനുണ്ടെങ്കിൽ ചോറിന് മറ്റൊന്നും വേണ്ട. ഈ കിടിലൻ റെസിപി എങ്ങനെ ഉണ്ടാക്കുന്നത് എന്നു നോക്കാം.

ആദ്യം ഒരു ചട്ടിയിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ച്‌ അര ടീസ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും മൂന്ന്‌ പച്ച മുളക് അരിഞ്ഞതും അൽപ്പം കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം 2 സവാള ചെറുതായി അരിഞ്ഞതും അൽപ്പം ഉപ്പും ചേർത്ത് വാട്ടിയെടുക്കുക. ചെറുതായൊന്നു വാടി വരുമ്പോൾ അരടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഗരംമസാല പൊടിയും ചേർത്ത്‌ നന്നായി ഇളക്കുക.

ചോറിനൊപ്പം വിളമ്പാവുന്ന ഒരു കിടിലൻ കറിക്കൂട്ട്.നമ്മുടെ അടുക്കളയിലെ ചേരുവകളും അൽപ്പം ചെമ്മീനും ഉണ്ടെങ്കിൽ രുചികരമായ ചെമ്മീൻ ഉള്ളി തോരൻ തയ്യാറാക്കാം. മീൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് ചെമ്മീൻ. മറ്റു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായ രുചിയും മണവും ആയതുകൊണ്ട് നല്ല ചെമ്മീൻ ഒരല്പം മതി കറിയുടെ രുചിയും മണവും മാറ്റിമറിക്കാൻ.

ഇനിയാണ് നമ്മുടെ മുഖ്യ ചേരുവയായ ചെമ്മീൻ ചേർക്കാനുള്ളത്. ചെമ്മീൻ വെറും 100 ഗ്രാം മതി കേട്ടൊ നമ്മുടെ ഈ കൂട്ടിലേക്ക്. ഈ തോരന്റെ രുചി കുറച്ചു കൂടെ കൂട്ടാൻ എന്തൊക്കെയാണ് ചേർക്കുന്നത് എന്നറിയണ്ടേ?? വേഗം പോയി വീഡിയോ കണ്ടോളൂ…. Video Credits : sruthis kitchen

Rate this post
Leave A Reply

Your email address will not be published.