ഇത് ഒരു സ്പൂൺ മതി.!! ക്ഷീണം അകറ്റും, ചുമ മാറ്റും, കഫം ഉരുക്കി കളയും; ആർക്കും അറിയാത്ത അത്ഭുത രഹസ്യകൂട്ട്.!! | Ulli Lehyam Recipe

Ulli Lehyam Recipe : ചുവന്നുള്ളി ചെറുതാണെങ്കിലും ഔഷധഗുണം കൂടുതലാണ്. ചുവന്നുള്ളിക്ക് ക്ഷീണം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിളർച്ച ഭേദമാക്കാനും കഴിയും. ചുവന്നുള്ളി പോലെ തന്നെ അയമോദകത്തിനും ജീരകത്തിനും ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ലേഹ്യം ഉണ്ടാക്കാൻ ഇതെല്ലാം ചേർത്താൽ അതിന്റെ ഗുണങ്ങൾ കരുതുന്നതിലും അപ്പുറമാണ്.

അത്തരത്തിൽ ഒരു ലേഹ്യ കൂട്ടാണ് നിങ്ങൾക്ക് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വയ്ക്കുക, അത് ചൂടാകുമ്പോൾ, ഒരു ടീസ്പൂൺ അയമോദകം, ജീരകം, 3 ഏലക്ക എന്നിവ ഇട്ട് നന്നായി വറുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ശേഷം ഈ പാത്രത്തിൽ തന്നെ 2 ടേബിൾസ്പൂൺ നെയ്യിൽ 1 കപ്പ് ചുവന്നുള്ളി എടുത്ത് നല്ലപോലെ വാട്ടിയെടുക്കണം.

ചുവന്നുള്ളിയുടെ നിറം മാറുമ്പോൾ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് മൂടി വെച്ച് വേവിച്ച ശേഷം മാറ്റിവെക്കുക. ശേഷം ശർക്കരപാനി ഉണ്ടാക്കി അരിച്ചെടുത്ത് തണുപ്പാകാൻ വെക്കണം. ശേഷം നേരത്തേ വഴറ്റി മാറ്റിവെച്ച ചുവന്ന ഉള്ളി മിക്സിയിൽ ഇട്ട് നല്ലപോലെ അടിച്ചെടുക്കുക. ഈ അരവിലേക്ക് ഏലക്കായുടെ കുരു മാത്രം ചേർത്താൽ മതിയാകും. ഇനി അടുപ്പിൽ ഉരുളി വെച്ച് ചൂടാകുമ്പോൾ ശർക്കര പാനിയും അരച്ചെടുത്ത ഉള്ളി മിശ്രിതവും ചേർക്കുക.

അടിയിൽ പിടിക്കാതിരിക്കാൻ ഇളക്കി കൊണ്ടിരിക്കേണ്ടതാണ്. കുറച്ചു കഴിയുമ്പോപ്പോൾ ലേഹ്യം കുറുകി വരുന്നതായി കാണാവുന്നതാണ്. ലേഹ്യം നിറം മാറുകയും ഉരുളിയിൽ നിന്ന് വിട്ടു വരുകയും ചെയുമ്പോൾ ഉരുളി അടുപ്പിൽ നിന്നും ഇറക്കി വെക്കാവുന്നതാണ്. കൂടുതലായി മനസിലാക്കാൻ വീഡിയോ മുഴുവനായി കാണുക… Video Credit : Tips Of Idukki