പൈനാപ്പിൾ പച്ചടി ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ സ്വാദ് ഇരട്ടിക്കും; നാടൻ രുചിയിൽ എളുപ്പം മധുര പച്ചടി.!! | Tasty Pineapple Pachadi Recipe

Tasty Pineapple Pachadi Recipe : ഓണത്തിന് ഇനി വളരെ കുറച്ചു ദിവസങ്ങൾ അല്ലേ ഉള്ളൂ. ഓണസദ്യയ്ക്ക് പരിപ്പും സാമ്പാറും അവിയലും ഒക്കെ ഉണ്ടാക്കുന്ന കൂട്ടത്തിൽ തന്നെ പതിവായി ഉണ്ടാക്കാറുള്ള വിഭവങ്ങൾ ആണ് കിച്ചടിയും പച്ചടിയും എല്ലാം. സാധാരണ ദിവസങ്ങളിൽ വീട്ടിൽ ചോറുണ്ണുമ്പോൾ കഴിക്കാറുള്ളതൊക്കെ തന്നെയാണ് ഈ വിഭവങ്ങൾ എങ്കിലും സദ്യ കഴിക്കുമ്പോൾ ഇവയ്ക്ക് രുചിയേറും.

അതിന്റെ ഒരു പ്രധാന കാരണം ഇതിൽ ഉണ്ടാവാറുള്ള മധുര പച്ചടി ആണ്. മധുര പച്ചടിയിലെ പ്രത്യേകത ഇതിൽ ഉപയോഗിക്കുന്ന പൈനാപ്പിൾ ആണ്. ഈ മധുര പച്ചടി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. അതിനായി ആദ്യം തന്നെ ആവശ്യത്തിന് പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി മുറിച്ച് എടുക്കണം. താഴെ കാണിക്കുന്ന വീഡിയോയിൽ മുക്കാൽ പൈനാപ്പിൾ ആണ് എടുത്തിരിക്കുന്നത്. ബാക്കി കാൽ ഭാഗം വെള്ളം ചേർക്കാതെ അരച്ചെടുക്കണം.

അരിഞ്ഞു വച്ചിരിക്കുന്ന പൈനാപ്പിൾ കഷ്ണങ്ങളിൽ വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കണം. പത്തു മിനിറ്റ് ഒക്കെ ആവുമ്പോൾ ഒരല്പം ശർക്കരയും ഉപ്പും ഇതിലേക്ക് ചേർക്കണം. ഇതിന് ശേഷമാണ് അരച്ചു വച്ചിരിക്കുന്ന പൈനാപ്പിൾ ചേർക്കേണ്ടത്. അതിന് ശേഷം കുറച്ചു തേങ്ങ ചിരകിയത് മഞ്ഞൾപൊടി മാത്രം ചേർത്ത് അരച്ചു ചേർക്കണം.

അവസാനമായി ചതച്ച കടുക്, പച്ചമുളക് ചതച്ചത് എന്നിവ ചേർത്തിട്ട് ഗ്യാസ് ഓഫ്‌ ചെയ്യാം. തിള നിൽക്കുമ്പോൾ ഇതിലേക്ക് തൈര് ഉടച്ചത് ചേർക്കാം. ഒപ്പം കറിവേപ്പിലയും വേണമെങ്കിൽ മുന്തിരിയും ചേർക്കാം. ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കൂടി താളിച്ചു ചേർത്താൽ രുചികരമായ മധുര പച്ചടി തയ്യാർ. ഇതിലേക്ക് മുന്തിരിങ്ങ ചേർത്തത് പോലെ ഇഷ്ടമുള്ള പഴങ്ങൾ എല്ലാം ചേർക്കാം. നേന്ത്രപ്പഴവും ചെറിയും എല്ലാം ചേർക്കാവുന്നതാണ്. Video Credit : Sree’s Veg Menu