ഇനി ഉണരുമ്പോൾ കാണാം അത്ഭുതം.!! ചായ അരിപ്പ രാത്രി ഇതുപോലെ ഫ്രീസറിൽ വെച്ച് നോക്കൂ; ഇനിയും അറിയാതെ പോകരുത് ഈ സൂത്രം.!! | Steiner In Freezer Tip

Steiner In Freezer Tip : വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങൾ എല്ലാസമയവും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ നമ്മൾ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുന്ന ഒരു വസ്തു മാത്രം ഉപയോഗിച്ച് വീടിന്റെ പല ഭാഗങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ടൂത്ത് പേസ്റ്റ് ആണ് അതിനായി ഉപയോഗപ്പെടുത്തുന്നത്.

അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ബാത്റൂമിന്റെ ചുമരുകളിലും ക്ലോസറ്റിലും പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനായി പേസ്റ്റ് ഉപയോഗിച്ചുള്ള ഒരു ലായനി തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അല്പം പേസ്റ്റ്, ഷാംപൂ, വിനിഗർ എന്നിവ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈയൊരു ലായനി ഒരു ബ്രഷ് ഉപയോഗിച്ച് ക്ലോസറ്റിന്റെ എല്ലാ ഭാഗത്തും അപ്ലൈ ചെയ്ത് നൽകാവുന്നതാണ്. അത് പോലെ ക്ലോസറ്റിന് അകത്തേക്ക് അല്പം പേസ്റ്റ് ഇട്ടശേഷം ഫ്ലഷ് ചെയ്തു കൊടുത്താൽ മതി. പുറം ഭാഗത്ത് തേച്ചു വച്ചിരിക്കുന്ന പേസ്റ്റിന്റെ ലായനി കുറച്ചുനേരം കഴിഞ്ഞാൽ നല്ലതുപോലെ വെള്ളമടിച്ച് ക്ലീൻ ചെയ്തു കൊടുക്കാവുന്നതാണ്.

അടുക്കളയിൽ സ്ഥിരം ഉപയോഗിക്കുന്ന കുപ്പിയുടെ ഗ്ലാസുകൾ വൃത്തിയാക്കിയെടുക്കാൻ അല്പം പേസ്റ്റ് തേച്ച് കഴുകിയാൽ മതി. സ്റ്റീൽ ബോട്ടിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനും ഇത്തരത്തിൽ അല്പം പേസ്റ്റ് അതിനകത്തെക്കിട്ട് ചൂടുവെള്ളം ഒഴിച്ച് കഴുകി കൊടുത്താൽ മതിയാകും. സിങ്കിന്റെ പൈപ്പ് വൃത്തിയാക്കി എടുക്കാൻ പേസ്റ്റ് കുറച്ചുനേരം തേച്ചു കൊടുത്ത ശേഷം കഴുകി കളഞ്ഞാൽ മതി. ഷൂ വൃത്തിയാക്കി എടുക്കാനായി പേസ്റ്റ് ചെറുതായി അപ്ലൈ ചെയ്ത് നൽകിയശേഷം തുടച്ചു കൊടുത്താൽ മതി.

കിച്ചണിലെ സ്റ്റൗവിന്റെ ഭാഗങ്ങൾ വൃത്തിയാക്കി എടുക്കാനായി ഒരു നാരങ്ങയിൽ അല്പം പേസ്റ്റ് തേച്ച ശേഷം ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും. മഞ്ഞൾ പോലുള്ള കടുത്ത കറകൾ കളയാൻ ഈയൊരു കൂട്ടിനോടൊപ്പം അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് ഉപയോഗിച്ചാൽ മതി. ഉപയോഗിച്ചു തീർന്ന പേസ്റ്റിന്റെ ട്യൂബ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കുറച്ചു വെള്ളത്തിൽ ഇട്ട ശേഷം ആ വെള്ളം ഉപയോഗപ്പെടുത്തിയും മുകളിൽ പറഞ്ഞ രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit ; Nisha’s Magic World