കറുമുറാ നെത്തോലി വറുത്തത്.!! ഹോട്ടലിൽ മീൻ പൊരിച്ചതിന്റെ രഹസ്യം ഇതാണ്; അടിപൊളി രുചിയിൽ നത്തോലി ഇങ്ങനെ ഫ്രൈ ചെയ്താൽ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Special Netholi Fish Fry Recipe

Special Netholi Fish Fry Recipe : കുട്ടികൾക്കും,വലിയവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മീനുകളിൽ ഒന്നായിരിക്കും നത്തോലി. കറിവെച്ചും, പീര വച്ചും ഫ്രൈ ചെയ്തുമെല്ലാം നത്തോലി കൊണ്ട് പലവിധ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. റസ്റ്റോറന്റ് സ്റ്റൈലിൽ ഒരു നത്തോലി ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

നത്തോലി ഫ്രൈ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ നത്തോലി കഴുകി വൃത്തിയാക്കി എടുത്തത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എരുവിന് ആവശ്യമായ മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാ നീര്, ഉപ്പ്, മൈദ ഒരു ടീസ്പൂൺ, തരിയില്ലാത്ത അരിപ്പൊടി ഒരു ടീസ്പൂൺ, കോൺഫ്ലോർ രണ്ട് ടീസ്പൂൺ, വറുക്കാൻ ആവശ്യമായ എണ്ണ, കറിവേപ്പില ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കി വെച്ച നത്തോലി ഇട്ടു കൊടുക്കുക.

അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മുളകുപൊടിയും, കുരുമുളകുപൊടിയും, ഉപ്പും, നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു പൊടികളെല്ലാം നല്ലതുപോലെ മിക്സായി വരുമ്പോൾ എടുത്തു വച്ച അരിപ്പൊടി, കോൺഫ്ലോർ, മൈദ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ കറിവേപ്പില ഇട്ട് വറുത്ത് മാറ്റി വയ്ക്കാം.

ശേഷം അതേ എണ്ണയിലേക്ക് പൊടികൾ ചേർത്ത് വച്ച നത്തോലി ഇട്ട് നല്ലതുപോലെ ക്രിസ്പായി ഫ്രൈ ചെയ്തെടുക്കാം. ഇപ്പോൾ റസ്റ്റോറന്റ് സ്റ്റൈലിൽ നത്തോലി ഫ്രൈ റെഡിയായി കഴിഞ്ഞു. സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി ഈ ഒരു രീതിയിൽ നത്തോലി ഫ്രൈ ഉണ്ടാക്കുമ്പോൾ ലഭിക്കുന്നതാണ്. മാത്രമല്ല നല്ല ക്രിസ്പായി വരികയും ചെയ്യും. എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Sheeba’s Recipes

Rate this post
Leave A Reply

Your email address will not be published.