വായിൽ കൊതിയൂറും തനി നാടൻ നെയ്യപ്പം; നല്ല രുചിയുള്ള സോഫ്റ്റ് നെയ്യപ്പം ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.!! | Soft Neyyappam Recipe

Soft Neyyappam Recipe : കിടിലൻ രുചിയിൽ നെയ്യപ്പം തയ്യാറാക്കിയാലോ.. സംശയിച്ചു നിൽക്കേണ്ട. വേഗം തന്നെ ഉണ്ടാക്കാൻ റെഡി ആയിക്കോളൂ. അതിനായി ഒരു കപ്പ് പച്ചരി എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ 4 – 5 മണിക്കൂർ കുതിർക്കാൻ ആയി രാത്രി വെക്കുക. ഇനി ഈ അരി അതിലെ വെള്ളം വാരാനായി ഒരു അരിപ്പയിലേക് മാറ്റുക.

ശർക്കര പാനി തയ്യാറാക്കി എടുക്കാം. അതിനായി 4 ക്യൂബ് ശർക്കര ഒന്ന് ക്രഷ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക്‌ അര കപ്പ് വെള്ളവും കൂടെ ചേർത്ത് ഉരുക്കി എടുക്കുക. ശർക്കര പാനി അരിച്ച് എടുത്ത് ചൂട് ആറാനായി വെക്കുക. അരി എടുത്ത് ഒരു മിക്സിയിലേക്ക് ഇട്ടു കൊടുക്കുക. ഒപ്പം തന്നെ പകുതി ശർക്കര പാനി ഒഴിച്ച് അരക്കുക. ചെറിയ തരിയോട് കൂടി വേണം അരച്ച എടുക്കാൻ.

ഇതിലേക്ക് 3 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, കുറച്ചു ശർക്കര പാനി എന്നിവ ചേർത്ത് ഒന്ന് മിക്സിയിൽ തന്നെ കറക്കി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് എള്ള്, കുറച്ചു ജീരകം, പാകത്തിന് ഉപ്പ്, ഏലക്കായ പൊടിച്ചത്, നെയ്യ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് 8 മണിക്കൂർ മാറ്റി വെക്കുക. ഇനി ഒരു ചീന ചട്ടി അടുപ്പത്തു വെക്കുക. എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക.

ഇത് ലോ ഫ്‌ളൈമിൽ പൊരിച്ചെടുക്കാം. എല്ലാ നെയ്യപ്പവും ഇത് പോലെ ചുട്ടെടുക്കുക. നല്ല സോഫ്റ്റും ടേസ്റ്റിയും ആയ പെർഫെക്ട് നെയ്യപ്പം റെഡി..!! കൂടുതൽ അറിയാൻ വീഡിയോ കാണു!! വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PACHAKAM എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
Leave A Reply

Your email address will not be published.