നമുക്കൊരു തക്കാളി ഇട്ട മോരു കറി തയ്യാറാക്കിയാലോ.!? ഇനി മുതൽ നിങ്ങൾ ഈ മോരു കറി കൂട്ടിയേ ചോറ് ഉണ്ണുകയുള്ളു; ഉറപ്പാണ് ആരും ഇഷ്ടപെടും ഈ കറി.!! | Simple And Tasty Moru Curry Recipe

Simple And Tasty Moru Curry Recipe : എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും.

അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി.അതിനായി 2 കപ്പ്‌ തൈരും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മോരുവെള്ളം തയ്യാറാക്കണം. മിക്സിയുടെ ജാറിൽ അര കപ്പ്‌ തൊട്ട് മുക്കാൽ കപ്പ്‌ തേങ്ങ ചിരക്കിയത്, വെളുത്തുള്ളി, പച്ചമുളക്, ജീരകംകറിവേപ്പില, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആവശ്യത്തിനു വെള്ളം ചേർത്ത് അരച്ചെടുക്കുക.ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായത്തിന് ശേഷം കടുക് പൊട്ടിക്കുക.

രണ്ട് വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം. ഒപ്പം ഒരു നുള്ള് ഉലുവ പൊടി. ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞു ഇടുക. അടച്ചു വച്ച് വേവിക്കാം ഇതിലേക്ക് അൽപ്പം കറിവേപ്പിലയും നേരത്തേ അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർക്കാം. ഈ സമയത്ത് ആവശ്യത്തിന് ഉപ്പും ചേർക്കണം. അവസാനമായി മോരും വെള്ളം ചേർത്ത് കൊടുക്കണം.നല്ല എളുപ്പമുള്ള രുചികരമായ മോരു കറി തയ്യാർ.

ഒരിക്കൽ ഇങ്ങനെ തക്കാളി ഇട്ട് മോരും കറി ഉണ്ടാക്കിയാൽ പിന്നെ ഒരിക്കലും മറ്റൊരു മോരു കറി നിങ്ങൾ ഉണ്ടാക്കില്ല. അത്രയ്ക്ക് രുചിയാണ് ഈ ഒരു കറിക്ക്.മോരു കറി വയ്ക്കുന്ന രീതിയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കാം. മൺചട്ടിക്ക് പകരം വേറെ ഏത് പാത്രം വേണമെങ്കിലും ഉപയോഗിക്കാം കേട്ടോ. Video Credits : COOKING RANGE

Rate this post
Leave A Reply

Your email address will not be published.