അസാധ്യ രുചിയിൽ ഒരു സേമിയ പായസം.!! ഈ ചേരുവ കൂടി ചേർത്താൽ 10 മിനിറ്റിൽ രുചിയൂറും പായസം; ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! | Semiya Payasam Recipe

Semiya Payasam Recipe : ഇത്തവണ ഓണത്തിന് സദ്യ ഒരുക്കുമ്പോൾ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അങ്ങനെ പുതുമ നിറഞ്ഞ ഒരു ഓണസദ്യ തയ്യാറാക്കി നിങ്ങൾക്ക് ആകാം ഇത്തവണത്തെ സ്റ്റാർ. പൊന്നോണം വന്നെത്തുമ്പോൾ എല്ലാവരും ഓണം ഗംഭീരം ആയി ആഘോഷിക്കാൻ ഉള്ള തിരക്കിലായിരിക്കും അല്ലേ.

പുത്തൻ കോടി തുന്നിച്ച് കാത്തിരിക്കുന്ന മക്കൾക്ക് ഇത്തവണ സദ്യ ഒരുക്കുമ്പോൾ ഒരു വെറൈറ്റി പായസം ഒരുക്കി നൽകിയാലോ? എല്ലാ വർഷവും അട പ്രഥമനും കടല പ്രഥമനും പാൽ പായസവും ഒക്കെ അല്ലേ തയ്യാറാക്കുന്നത്. എന്നാൽ ഇത്തവണ നമുക്ക് നല്ല അടിപൊളി സേമിയ പായസം ഉണ്ടാക്കാം. അയ്യേ. സേമിയ പായസമോ എന്ന് നെറ്റി ചുളിക്കാൻ വരട്ടെ. ഈ സേമിയ പായസം ഇന്നേ വരെ ആരും കുടിച്ചിട്ടില്ലാത്ത രീതിയിൽ ആണ് നമ്മൾ തയ്യാറാക്കാൻ പോവുന്നത്. അത്‌ എങ്ങനെ എന്നല്ലേ.

ഇതോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി തന്നെ അത്‌ പറയുന്നുണ്ട്. 250 ഗ്രാം സേമിയ ആണ് എടുക്കുന്നത്. ആദ്യം ഒരു പാനിൽ നെയ്യ് ചൂടാക്കിയിട്ട് ഇതിൽ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, ബദാം, സേമിയ എന്നിവ പ്രത്യേകം വറുത്തു കോരി എടുക്കണം.

അതിനു ശേഷം ആപ്പിൾ ചെറുതായി മുറിച്ചതും നേന്ത്രപ്പഴയും പഞ്ചസാരയും ചേർത്ത് വഴറ്റണം. ഒപ്പം അല്പം മാതളം കൂടി ചേർക്കണം. വലിയ ഉരുളിയിൽ രണ്ടര ലിറ്റർ പാൽ തിളപ്പിച്ചിട്ട് ഇതിലേക്ക് സേമിയ ചേർത്ത് വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും കസ്റ്റർഡ് മിക്സ്‌ പാലിൽ കലക്കിയതും ചേർക്കാം. ഇത് നല്ലത് പോലെ യോജിപ്പിക്കണം. ഇത് കുറുകി വരുമ്പോൾ ഏലയ്ക്കാ പൊടി ചേർത്തിട്ട് തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട്സ് ചേർത്ത് യോജിപ്പിക്കാം. നല്ല രുചികരമായ ഫ്രൂട്ട് കസ്റ്റർഡ് സേമിയ പായസം തയ്യാർ. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന, വ്യത്യസ്ത രുചി നിറഞ്ഞ സേമിയ പായസം ആവട്ടെ ഈ ഓണസദ്യയുടെ ഹൈലൈറ്റ്. credit : NEETHA’S TASTELAND