ഇത് പൊളിക്കും.!! സവാള കൊണ്ട് സേവനാഴിയിലെ ഈ സൂത്രം അറിഞ്ഞില്ലല്ലോ; ഒരു തവണ സവാള കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! | Savala Easy Snack Recipe

Savala Easy Snack Recipe : സബോള സേവ നാഴിയും ഉപയോഗിച്ച് നാലുമണിക്ക് കഴിക്കാൻ പറ്റുന്ന കിടിലൻ ഒരു പലഹാരം റെസിപി യെ കുറിച്ച് പരിചയപ്പെടാം. അതിനായി ആദ്യം നാല് സ്പൂൺ ഉഴുന്ന് ചെറുതായി ഫ്രൈപാനിൽ ഒന്ന് ചൂടാക്കിയതിനു ശേഷം മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കുക. നല്ലതുപോലെ പൊടിച്ചതിനു ശേഷം ഒരു ബൗളിലേക്ക് പൊടി മാറ്റി വയ്ക്കുക.

ശേഷം മിക്സിയുടെ ജാർ ലേക്ക് ഒരു സവാള ഫുള്ള് ചെറുതായി അരിഞ്ഞിട്ട് കുറച്ച് വെള്ളവും ഒഴിച്ച് പേസ്റ്റ് പരുവത്തിൽ അരച്ചെടുത്ത് മാറ്റി വച്ചിരിക്കുന്ന പൊടിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു ഗ്ലാസ്സ് ഇടിയപ്പം പൊടി, മഞ്ഞൾപ്പൊടി, അര സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ കായം പൊടി, കുറച്ച് എള്ളു കൂടിയിട്ട് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുക.

ആവശ്യത്തിന് ഉപ്പും രണ്ടു സ്പൂൺ വെളിച്ചെണ്ണയും കുറച്ച് വെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ ഒന്ന് കുഴച്ചെടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശേഷം കുറച്ച് വലിയ ചില്ലിട്ട് മാവ് സേവനാഴിയിൽ ലേക്ക് നിറച്ച് കൊടുക്കുക. ശേഷം ഒരു അടപ്പിന് മുകളിലേക്ക് ഇവ ചെറുതായി ചുറ്റിച്ച് മുറുക്ക് പോലെ ചുറ്റി ചുറ്റി എടുക്കുക.

ശേഷം ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ചൂടാക്കി അതിലേക്ക് ഇവ ഇട്ട് വറുത്തു കോരി എടുക്കാവുന്നതാണ്. സാധാരണയായി മുറുക്ക് ഉണ്ടാകുമ്പോൾ സവോള ചേർക്കാറില്ല എന്നാൽ സവോള ചേർത്ത് ഉണ്ടാക്കുകയാണ് എങ്കിൽ ഈ മുറുക്കിന് നല്ല ഒരു രുചിയാകും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : Malus tailoring class in Sharjah

Leave A Reply

Your email address will not be published.