റാഗി ഇങ്ങനെ ശീലമാക്കൂ; ഷുഗറും അമിത വണ്ണവും സ്വിച്ച് ഇട്ടപോലെ കുറക്കാം.!! | Ragi Soup Recipe

Ragi Soup Recipe : ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. എന്നാൽ റാഗി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന് പലർക്കും വലിയ താല്പര്യമില്ല. റാഗിയുടെ കയ്പ്പാണ് അതിനുള്ള കാരണം. എന്നാൽ വളരെയധികം സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി സൂപ്പിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ റാഗി സൂപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കാൽ കപ്പ് അളവിൽ റാഗിപ്പൊടി, ക്യാരറ്റ് ഒരുപിടി ചെറുതായി അരിഞ്ഞെടുത്തത്, ബീൻസ് ചെറുതായി അരിഞ്ഞെടുത്തത്, മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞെടുത്തത്, പച്ച ബീൻസിന്റെ മണികൾ, ചെറിയ ഉള്ളി മൂന്നെണ്ണം, ഇഞ്ചി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി, കറിവേപ്പില, ജീരകം, ഉപ്പ്, കുരുമുളകുപൊടി, കെ ലീഫ്, എണ്ണ, മല്ലിയില, നെയ്യ്, നാരങ്ങയുടെ നീര് ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ജീരകം ഇട്ട് പൊട്ടിക്കുക. അതിനുശേഷം എടുത്തുവച്ച പച്ചക്കറികൾ എല്ലാം ഇട്ട് നല്ലതുപോലെ വഴറ്റുക. ഈയൊരു സമയത്ത് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പച്ചക്കറികൾ വേവാൻ ആവശ്യമായ വെള്ളം കൂടി അതിലേക്ക് ഒഴിച്ച് കുറച്ചു നേരം അടച്ചുവെച്ച് വേവിക്കുക.

കുറച്ച് നേരം കഴിയുമ്പോൾ എരുവിന് ആവശ്യമായ കുരുമുളക് പൊടി കൂടി ചേർത്തു കൊടുക്കാം.ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ റാഗിപ്പൊടി ഇട്ട് അതിലേക്ക് വെള്ളം ചേർത്ത് കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. പച്ചക്കറികൾ പകുതി വെന്തു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. റാഗി പച്ചക്കറികളോടൊപ്പം കിടന്നു നല്ലതുപോലെ കുറുകി വരണം. ഈയൊരു സമയത്ത് കൺസിസ്റ്റൻസി അനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. റാഗിയുടെ കൂട്ട് ഏകദേശം പാകമായി വരുമ്പോൾ അതിലേക്ക് മല്ലിയിലയും, നാരങ്ങയുടെ നീരും, നെയ്യും ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ റാഗി സൂപ്പ് റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. credit : DIYA’S KITCHEN AROMA

Leave A Reply

Your email address will not be published.