നര അകറ്റി സമൃദ്ധമായി മുടി തഴച്ചു വളരാൻ ഒരു അത്ഭുത മരുന്ന്.!! ദിവസവും വെറും 1 മിനിറ്റു മതി; നര അകറ്റാൻ ഇതിലും നല്ല വീട്ടു വൈദ്യം ഇല്ല.!! | Natural Hair Growth Tonic

Natural Hair Growth Tonic : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര. മാനസിക സമ്മർദ്ദം, ജോലിഭാരം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ നര ആളുകളിൽ കണ്ടു വരുന്നുണ്ട്.നര കണ്ടു തുടങ്ങുമ്പോൾ തന്നെ പലരും ചെയ്യുന്നത് ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ്.

തുടർച്ചയായി കെമിക്കൽ അടങ്ങിയ ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ പോലുള്ള വലിയ പ്രശ്നങ്ങളിലേക്ക് വഴി വക്കും. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക മരുന്ന് കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു മരുന്ന്ക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത്. ഉലുവ,കറിവേപ്പില,നെല്ലിക്ക,വെളിച്ചെണ്ണ,ഉരുളക്കിഴങ്ങിന്റെ തോല് എന്നിവയാണ്.

ഇത് തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് കറിവേപ്പില,നെല്ലിക്ക ചെറുതായി അരിഞ്ഞത് കുരുവോട് കൂടിയത്, ഉലുവ എന്നിവ ഒരു മിക്സിയുടെ ജാറിൽ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതോടൊപ്പം ഉരുളക്കിഴങ്ങിന്റെ തോല് എടുത്ത് അത് ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച കറിവേപ്പിലയുടെ പേസ്റ്റ് അരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. ഉരുളക്കിഴങ്ങിന്റെ വെള്ളവും അരിച്ചെടുത്ത് അതിലേക്ക് ചേർക്കണം. അതിനുശേഷം എടുത്തു വെച്ച വെളിച്ചെണ്ണ കൂടി ഈയൊരു മിശ്രിതത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

വെളിച്ചെണ്ണ മുഴുവനായും ഉപയോഗിക്കുന്നതിന് പകരം ആവശ്യമുള്ള സമയത്ത് ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ ഈ ഒരു കൂട്ട് എത്ര കാലം വേണമെങ്കിലും കേടാകാതെ ഇരിക്കുന്നതാണ്. ഈയൊരു കൂട്ട് തയ്യാറാക്കി കഴിഞ്ഞാൽ അത് ഓയിൽ ബോട്ടിലിൽ അല്ലെങ്കിൽ അതുപോലുള്ള മറ്റ് പാത്രങ്ങളിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ദിവസത്തിൽ ഒരുതവണ മുടിയുടെ സ്കാൽപ്പിൽ ഈ ഒരു കൂട്ട് അപ്ലൈ ചെയ്ത് കൊടുക്കുകയാണെങ്കിൽ നല്ല ഇടതൂർന്ന കറുത്ത മുടി വളരുന്നതാണ്. കൂടാതെ നര പൂർണ്ണമായും മാറിക്കിട്ടുകയും ചെയ്യും. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : kp’z world 4 trick n treats