പ്രകാശന്റെ അഹങ്കാരം വേരോടെ പിഴുതെറിയാൻ ലക്ഷ്മി എത്തുമ്പോൾ; കല്യാണിയേയും കദംബരിയെയും ചേർത്ത് പിടിച്ച് കാർത്തിക അത് വെളിപ്പെടുത്തുന്നു, അച്ഛന്റെ രാജകുമാരന് വീണ്ടും തിരിച്ചടി.!! | Mounaragam Today Episode 26 August 2024
Mounaragam Today Episode 26 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗം കഴിഞ്ഞ ആഴ്ച നടന്നതിലും വ്യത്യസ്തമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചയുടെ എപ്പിസോഡിൻ്റെ അവസാനത്തിൽ, കിരണും കല്യാണിയും ഷോപ്പിംങ്ങ് ചെയ്യുമ്പോൾ, അവിടെ കാർത്തികയും പ്രകാശനും എത്തുകയാണ്. കല്യാണിയെയും കിരണിനെയും കണ്ടതും കാർത്തിക ദേഷ്യത്തിൽ നോക്കുകയാണ്. ശേഷം പ്രകാശൻ വളരെ സ്നേഹത്തിൻ കാർത്തികയോട് പെരുമാറുകയാണ്. ശേഷം കാർത്തിക കിരണിനോടും കല്യാണിയോടും ഈ അച്ഛനെ നിങ്ങൾ ഇത്രയധികം സ്നേഹിച്ചിട്ടും നിങ്ങൾ എന്തൊക്കെയാണ് ചെയ്തതെന്ന് എനിക്കറിയാമെന്ന് പറയുകയാണ്.
അത് കേട്ടപ്പോൾ പ്രകാശൻ, ഞാൻ എൻ്റെ മക്കളെ എത്ര സ്നേഹിച്ചിതാണെന്നും, തുടങ്ങി പലതും പ്രകാശൻ പലതും പറയുകയാണ്. ഇത് കേട്ടപ്പോൾ കല്യാണിക്ക് ദേഷ്യം വരികയാണ്. തനിക്ക് എങ്ങനെയാടോ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നതെന്ന് പറയുകയാണ് കിരൺ. മാഡത്തിന് ഇയാളുടെ തനി സ്വഭാവം അറിയാഞ്ഞിട്ടാണെന്നും, ഇയാൾ എങ്ങനെയുള്ളവനാണെന്ന് മാഡത്തിന് മനസിലാവുമെന്ന് പറയുകയാണ് കല്യാണി. നിങ്ങൾ തമ്മിൽ ബിസിനസ് ഡീലൊക്കെ ഉണ്ടെങ്കിലും എൻ്റെ അച്ഛനെ പറയുന്നത് എനിക്ക് സഹിക്കില്ലെന്നും പറയുകയാണ് കാർത്തിക.
അങ്ങനെ കിരണും കല്യാണിയും അവിടെ നിന്നും പോവുകയാണ്. ശേഷം പ്രകാശനെയും കൂട്ടി കാർത്തിക ഡ്രസ് എടുക്കാൻ പോവുകയാണ്. അങ്ങനെ നല്ല ഡ്രസുകളൊക്കെ വാങ്ങി നൽകുകയാണ്. കല്യാണിയും കിരണും വീട്ടിലെത്തിയപ്പോൾ കാർത്തികയുടെ സ്വഭാവത്തെക്കുറിച്ച് പറയുകയാണ്. പിന്നീട് കാണുന്നത് മനോഹർ നിഷയുമായി അടിച്ചു പൊളിക്കുകയാണ്. ആ സമയത്ത് വീട്ടിലെത്തിയ പ്രകാശൻ ഡ്രസൊക്കെ ധരിച്ച് വരികയാണ്. പ്രകാശൻ വസ്ത്രമിട്ട് വരുന്നത് കണ്ട് മൂങ്ങ അതിശയപ്പെടുകയാണ്.
ശേഷം മൂങ്ങയോട് എൻ്റെ ഫോട്ടോകൾ എടുക്കെന്നും, കാർത്തിക മോളുടെ അമ്മയ്ക്ക് അയച്ചുകൊടുക്കണമെന്ന് പറയുകയാണ്. അങ്ങനെ പ്രകാശൻ ഫോട്ടോ കാർത്തികയ്ക്ക് അയച്ചുകൊടുക്കുകയാണ്. ഫോട്ടോ കിട്ടിയപ്പോൾ കാർത്തിക അമ്മയെ കാണിക്കുകയാണ്. അമ്മയും മോളും പലതും പറഞ്ഞ് ചിരിക്കുകയാണ്. ശേഷം പ്രകാശനെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറയുകയാണ്. അമ്മയ്ക്ക് ഒന്ന് കാണണമെന്ന് പറയുകയാണ്. നാളെ അമ്പലത്തിൽ ഒന്ന് വരാൻ പറ്റുമോ എന്ന് ചോദിക്കുകയാണ്.അങ്ങനെ പ്രകാശൻ ഞാൻ വരാമെന്ന് പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നതാണ്.