പേസ്റ്റ് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ പോയല്ലോ.!? ഇത്ര നല്ല സൂത്രപണികൾ അറിഞ്ഞില്ലേൽ എല്ലാ വീട്ടമ്മമാരും നഷ്ടം തന്നെ; എന്റെ ഈശ്വരാ എന്തൊക്കെ ഐഡിയാസ് ആണ്.!! | Lemon Paste Super Cleaning Tip

Lemon Paste Super Cleaning Tip :

ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് ഒരു ക്ലീനിങ് ടിപ്പ് ആണ്. നമ്മുടെ വീടുകളിലെ അടുക്കളയിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും ഉപയോഗിക്കുന്ന ഒരു സാധനമാണ് മിക്സി. എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് പെട്ടന്നുതന്നെ മിക്സി വൃത്തി കേടാവാറുള്ളത് സർവസാധാരണമാണ്.

അപ്പോൾ വളരെ എളുപ്പത്തിൽ മിക്സി ക്ലീൻ ചെയ്യാനുള്ള ഒരു ട്രിക്കാണ് ഇവിടെ പറയുന്നത്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പകുതി നാരങ്ങയാണ്. ആദ്യം ഒരു പാത്രത്തിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. വേണമെങ്കിൽ 2 spn വിനിഗർ ആയാലും മതി ട്ടോ. പിന്നീട് ഇതിലേക്ക് കുറച്ച് പേസ്റ്റ് ചേർക്കുക. എന്നിട്ട് ഇതിലേക്ക് അടുത്തതായി ചേർക്കേണ്ടത് കുറച്ചു സോഡാപൊടിയാണ്.

ഇതും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി മിക്സി ക്ലീൻ ചെയ്യാൻ നമ്മൾ നേരത്തെ പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി ഈ ലായനിയിൽ മുക്കി മിക്സിയുടെ അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം നല്ലപോലെ തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു 5 മിനിറ്റിനുശേഷം പഴയ ടൂത് ബ്രഷ് ഉപയോഗിച്ച് നല്ലപോലെ ഉരക്കുക. എന്നിട്ട് ഒരു തുണികൊണ്ട് ഇതെല്ലാം തുടച്ചെടുക്കാം.

ഒരുവിധം അഴുക്കെല്ലാം ഇപ്പോൾ പോയിട്ടുണ്ടാകും. എന്നാലും മിക്സിയുടെ ജോയിന്റിലും മറ്റും നല്ലപോലെ വൃത്തിയായിട്ടുണ്ടാകില്ല. അപ്പോൾ ഒരു ഇയർ ബഡ്‌സ് എടുത്ത് ക്ലീനിങ് മിശ്രിതം ജോയന്റുകളിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. എന്നിട്ട് നനഞ്ഞ തുണി ഉപയോഗിച്ച് മിക്സി തുടച്ച് വൃത്തിയാക്കാം. Video credit: E&E Kitchen

Rate this post
Leave A Reply

Your email address will not be published.