ചക്ക വൃത്തിയാക്കാൻ ഇനി കത്തിയും വാക്കത്തിയും വേണ്ട.!! ഇനി ഈസിയായി ചക്ക മുറിക്കാം; ഇതിലും എളുപ്പത്തിൽ ഒരു വഴി സ്വപ്ങ്ങളിൽ മാത്രം.!? | Jackfruit Easy Cutting

Jackfruit Easy Cutting : ഇന്ന് നമ്മുടെ പറമ്പിൽ ഒക്കെ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ചക്ക. ചക്ക പുഴുക്കും വറുത്തത് ഒക്കെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല.ചക്ക ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. എന്നാൽ പലപ്പോഴും ആളുകൾ പറയുന്ന വലിയ ഒരു പരാതി ചക്ക വൃത്തിയാക്കുന്ന രീതിയാണ്.

അതിൻറെ അരക്കും ചകിണിയും ഒക്കെ മാറ്റി വൃത്തിയാക്കുക എന്ന് പറയുന്നത് വളരെയധികം പ്രയാസമേറിയതും സമയം ചെലവാകുന്നതുമായ ജോലി ആയതുകൊണ്ട് അതിന് എല്ലാവർക്കും മടിയാണ്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് കയ്യിൽ ഒരല്പം പോലും അരക്കാവുകയോ പിച്ചാത്തിയുടെയോ കത്തിയുടെയോ വാക്കത്തിയുടെയോ ഒന്നും സഹായവും ഇല്ലാതെ എങ്ങനെ ചക്ക വൃത്തിയാക്കാം എന്നാണ്. അതിനു വേണ്ടത് ആദ്യം നമ്മൾ ചക്ക ഏതാണോ എടുക്കുന്നത് അത് എടുക്കുക.

ശേഷം നമ്മുടെയൊക്കെ വീട്ടിൽ തേങ്ങ പൊതിക്കുന്ന പാര എടുത്ത് അതിലേക്ക് തേങ്ങ പൊതിക്കുന്ന രീതിയിൽ ചക്ക നാലു വശവും മുറിച്ച് കൊടുക്കാവുന്നതാണ്. ചക്ക പാര ഉപയോഗിച്ച് മുറിക്കുന്നതിനു മുൻപ് പാരയിൽ അല്പം വെളിച്ചെണ്ണ തേക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുറിച്ചു വച്ചിരിക്കുന്ന ചക്കയുടെ ഭാഗം പാര ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി നമുക്ക് എടുക്കാം.

ഇങ്ങനെ എടുക്കുമ്പോൾ ചക്കയുടെ നടുഭാഗത്തുള്ള കൂഞ്ഞിൽ പ്രത്യേകമായി മാറുന്നതു കൊണ്ട് തന്നെ ചക്ക വളരെ എളുപ്പത്തിൽ നമുക്ക് മടലിൽ നിന്ന് വേർതിരിച്ച് എടുക്കാൻ കഴിയും. ഇനി ചക്ക വേർതിരിച്ച ശേഷം അത് പുഴുക്ക് ഉണ്ടാക്കുന്ന രീതിയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയിൽ അറിയുന്നതിനായി താഴെ കാണുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കുക.