
കയ്യിൽ ഒരു തരി അഴുക്കാവാതെ ചക്ക വൃത്തിയാക്കാം.!! ഈ എളുപ്പ വിദ്യ ഇത്രയും കാലം അറിയാതെ പോയല്ലോ.!? വ്യാപാരികൾ പോലും ഏറ്റെടുത്ത സൂത്രം അറിയാം.!! | Jackfruit Easy Cutting Tip Malayalam
Jackfruit Easy Cutting Tip Malayalam : ഇപ്പോൾ ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ എല്ലാവരും അതിനു പുറകെയാണ്. ചക്ക വൃത്തിയാക്കാനും ചക്ക കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാനും ഒക്കെ അമ്മമാർ മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ കയ്യിൽ അഴുക്ക് പറ്റുന്നു എന്നത് വലിയ ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചക്ക എല്ലാവർക്കും ഇഷ്ടമാണെങ്കിലും ചക്ക വൃത്തിയാക്കുന്ന രീതി എല്ലാവരെയും അല്പം ബുദ്ധിമുട്ടിക്കുന്നത് തന്നെയാണ്.
ഇന്ന് വളരെ എളുപ്പത്തിൽ വ്യാപാരികൾ പോലും ഏറ്റെടുത്ത ചക്ക വൃത്തിയാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് നമ്മൾ എടുക്കുന്ന ചക്ക അത് ഏതു വലിപ്പത്തിലുള്ളതായാലും രണ്ടായി മുറിക്കുക. സാധാരണ നമ്മൾ മുറിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വേണം ഈ ചക്ക മുറിക്കുവാൻ.
നമ്മൾ ചക്കയുടെ മധ്യഭാഗം കണക്കാക്കി വട്ടത്തിൽ മുറിക്കുകയാണ് ചെയ്യാറുള്ളതെങ്കിൽ ഇത്തവണ ചെയ്യേണ്ടത് നെടുകെ മുറിക്കുകയാണ്. സഹായത്തിനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കാം. ചക്ക മുറിച്ച ശേഷം ഇതിൻറെ നടുഭാഗത്ത് നിന്ന് കൂഞ്ഞിൽ വട്ടത്തിൽ കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാവുന്നതാണ്.
അതിനുശേഷം താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ തന്നെ മുറിച്ചു വച്ചിരിക്കുന്ന ചക്കയ്ക്ക് ഒരു ചെറിയ കട്ടിങ് കൂടി ഇട്ടുകൊടുക്കാം. അതിനുശേഷം ചക്കയുടെ മടൽ അടർത്തുമ്പോൾ തന്നെ ചക്കച്ചുളകൾ ഓരോന്നായി വേർപെട്ടു വരുന്നത് കാണാൻ സാധിക്കും. അതിനുശേഷം മടലിൽ നിന്ന് ചക്ക വേർപെടുത്തി അതിന്റെ ചകിണിയും മറ്റും എങ്ങനെയാണ് എളുപ്പത്തിൽ നീക്കം ചെയ്യുന്നത് എന്നറിയാനും ചക്ക പുഴുക്ക് ഉണ്ടാക്കുന്നതും കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കാം.