കറി ഒന്നും ആവശ്യമില്ലാത്ത സൂപ്പർ ഹെൽത്തി ഓട്സ് ദോശ; രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും ഈസി റെസിപ്പി.!! | Helathy Weight Loss Oats Dosa Recipe

Helathy Weight Loss Oats Dosa Recipe : സാധാരണ ദോശ തയ്യാറാക്കാൻ ആയിട്ട് അരി അരയ്ക്കണം, ഉഴുന്നു കുതിർക്കണം, അങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട് പിന്നെ മാവ് പുളിക്കാനായിട്ട് എട്ടു മണിക്കൂർ വയ്ക്കുകയും വേണം എന്നാൽ ഓട്സ് ദോശ തയ്യാറാക്കുന്നതെങ്കിൽ ഒരിക്കലും വിഷമിക്കേണ്ട ആവശ്യമില്ല രാവിലെ എണീറ്റ് സമയത്ത് തന്നെ തയ്യാറാക്കി എടുക്കാവുന്ന നല്ല രുചികരമായ ഒരു ദോശയാണ്.

ഇത് തയ്യാറാക്കാനായിട്ട് ഒരു കപ്പ് ഓട്സ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക ഒരു അഞ്ചു മിനിറ്റ് കുതിർന്നു കഴിയുമ്പോൾ ഈ ഓട്സ് ജാറിലേക്ക് മാറ്റി അതിലേക്ക് പച്ചമുളക്, ഇഞ്ചി, തക്കാളി, കുറച്ച് സവാള, ക്യാരറ്റ്, ഇത്രയും ചേർത്ത് നന്നായി അരച്ചെടുക്കുക.

അതിലേക്ക് കായപ്പൊടിയും, ഗരം മസാലപ്പൊടിയും ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി അരച്ച് യോജിപ്പിച്ച ശേഷം മാവ് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കലക്കി എടുക്കുക.ദോശക്കല്ല് ചൂടാവുമ്പോൾ മാവ് ഒഴിച്ച് പരത്തി ആവശ്യത്തിന് നെയ്യ് ഒഴിച്ച് നന്നായിട്ട് ഇത് മുകൾഭാഗം കഴിയുമ്പോൾ മറിച്ചിട്ട് അടുത്തഭാഗം മൊരിയിച്ചു എടുക്കുക.

വളരെ രുചി നല്ല ടേസ്റ്റിയുമാണ് ഈ ഒരു ദോശ തയ്യാറാക്കാൻ സമയം എടുക്കില്ല പൊളിക്കാൻ ആയിട്ട് കാത്തിരിക്കുകയും വേണ്ട. ഓട്സ് പലരീതിയിൽ കഴിക്കാൻ ഇഷ്ടപെടുന്നവർ ആണ്‌ പലരും എന്നാൽ ഓട്സ് ദോശ പോലെ ആക്കിയാൽ പിന്നെ ബ്രേക്ക്‌ഫാസ്റ്റും ആകും, ഇഷ്ടമില്ലാത്തവരും കഴിക്കും. അത്രയും സ്വദിൽ ആണ്‌ ഈ ദോശ തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Video credits : Rathna’s Kitchen

Rate this post
Leave A Reply

Your email address will not be published.