പാമ്പ് വീടിനുള്ളിൽ കയറാതിരിക്കാൻ അടുക്കളയിലെ ഈ 2 സാധനം മതി; ഇതുണ്ടെങ്കിൽ പാമ്പ് ഇനി പറമ്പിൽ പോലും കേറില്ല.!! | Get Ride Of Snakes Away Form Home

Get Ride Of Snakes Away Form Home : ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പാമ്പിനെ വീട്ടിൽനിന്നും അല്ലെങ്കിൽ പറമ്പിൽ നിന്നും തുരത്താനുള്ള ഒരു സൂത്രവിദ്യയെ കുറിച്ചാണ്. പാമ്പിനെ പേടിയാണോ.? ഒരുവിധം ആളുകൾക്കൊക്കെ പേടിയുള്ള ഒന്നാണ് പാമ്പ്. സത്യം പറഞ്ഞാൽ പാമ്പെന്ന് കേട്ടാല്‍ പേടിയ്ക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല എന്ന് പറയേണ്ടി വരും.

പണ്ടൊക്കെ പാമ്പിന് ഒളിച്ചിരിക്കാനും ഇരയെ പിടിക്കാനൊക്കെ പൊന്തക്കാടുകളും മറ്റും ഇഷ്ടംപോലെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വീടുകൾ നിറഞ്ഞതോടെ പാമ്പുകള്‍ക്ക് മാളങ്ങൾ ഇല്ലാതായി. അതുകൊണ്ട് പാമ്പുകൾക്ക് വീടുകളില്‍ കയറേണ്ട ഗതികേടായി. പിന്നെ മഴക്കാലമായാൽ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ.

മഴ പെയ്‌തു തുടങ്ങിയാൽ പാമ്പുകളുടെ മാളങ്ങൾ വെള്ളത്തിലാകുകയും പാമ്പുകൾ അടുത്തുള്ള വീടുകളിൽ കയറാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത് ആദ്യം ഒരു ബക്കറ്റ് വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെളുത്തുള്ളി ചതച്ചത് ചേർത്തുകൊടുക്കുക. പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് പെരിങ്കായം ചതച്ചത് ആണ്. അതും കൂടി ഈ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക.

എന്നിട്ട് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്‌തെടുക്കുക. പിന്നീട് ഇത് നമ്മുടെ വീടിന്റെ തറയുടെ ചുറ്റും അല്ലെങ്കിൽ വീടുപരിസരങ്ങളിലും കുറേശെ ആയി തളിച്ച് കൊടുക്കാവുന്നതാണ്. പാമ്പുകൾ വരാതിരിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് നല്ലതാണ്. Video credit : Malus tailoring class in Sharjah