പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഒന്നും ഇനി വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല; വിക്‌സു കൊണ്ട് ഇങ്ങനെ ചെയ്താൽ ഞെട്ടിക്കും റിസൾട്ട്.!! | Get Ride Of Pets Away Using Vicks

Get Ride Of Pets Away Using Vicks : മഴക്കാലമായാലും വേനൽക്കാലമായാലും, പല്ലികൾ, പാറ്റകൾ, ഉറുമ്പുകൾ മുതലായവ വീടുകളിലെ സാധാരണ ശല്യങ്ങളാണ്. ഇതിനായി നിരവധി പരിഹാര മാർഗങ്ങൾ ഉണ്ടെങ്കിലും നിങ്ങളുടെ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുന്ന ഒരു ടിപ്പ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

സാധാരണ വീട്ടുപകരണങ്ങൾ ഉപയോഗിച്ച് പല്ലികളെയും പാറ്റകളെയും എങ്ങനെ ഒഴിവാക്കാം ഇതാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്. ഒരു ചെറിയ പാത്രമെടുത്ത് അതിൽ കുറച്ച് വിക്സ് വയ്ക്കുക എന്നതാണ് ആദ്യപടി. പനിക്കും മറ്റും ഉപയോഗിക്കുന്ന വിക്‌സ് തന്നെ എടുക്കണം. അതിനുശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറോ ബേക്കിംഗ് സോഡയോ ചേർക്കുക. ഇവയിൽ ഏതായാലും ഗുണം ഒരുപോലെ തന്നെയാണ്.

ഇവ രണ്ടും നല്ലപോലെ മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാകാൻ ആവശ്യമായ നാരങ്ങ നീരും കൂടെ ചേർക്കാവുന്നതാണ്. ഇതിന് രണ്ടോ മൂന്നോ ടേബിൾസ്പൂൺ നാരങ്ങാനീര് മതിയാകും. ശേഷം എല്ലാം കൂടെ നന്നായി ഇളക്കുക. പിന്നീട് മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റി 500 മില്ലി വെള്ളം ചേർക്കുക. ഇതിനായി പച്ചവെള്ളമോ ചൂടുവെള്ളമോ ഉപയോഗിക്കാം. ചെറിയ ചൂടു വെള്ളമാണ് കൂടുതൽ നല്ലത്.

ചൂടുവെള്ളം ലഭ്യമല്ലെങ്കിൽ പച്ചവെള്ളം ഉപയോഗിക്കാം. നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് വീഡിയോയിൽ കാണുന്നത് പോലെ പാറ്റകളും പല്ലികളും ഉള്ള സ്ഥലത്ത് സ്പ്രേ ചെയ്യുക. ഇത് എങ്ങനെ ചെയ്യണമെന്ന് വീഡിയോ വിശദമായി കാണിക്കുന്നു. ഇത് നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലം തരുന്നു…