ഇതൊരു തുള്ളി മതി.!! പാറ്റയുടെ പരമ്പര തന്നെ നശിച്ചു പോകും; കംഫേർട്ട് കൊണ്ട് ഇങ്ങനെ ചെയ്താൽ പല്ലി, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും വരില്ല.!! | Get Rid Of Insects Away From Home

Get Rid Of Insects Away From Home : വീടിനകത്ത് ഉണ്ടാകാറുള്ള പാറ്റയുടെയും പല്ലിയുടെയും ശല്യം കാരണം എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവരാണ് മിക്ക ആളുകളും. അതിനായി പാറ്റ ഗുളിക ഇട്ടുകൊടുത്താലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം.

അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പ്രധാനമായും പാറ്റ ശല്യം കണ്ടു വരുന്നത്. കൂടാതെ തുണികളും മറ്റും സൂക്ഷിച്ച ഭാഗത്ത് പാറ്റ കയറുകയാണെങ്കിൽ അത് നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കൂട്ട് നോക്കാം. അതിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ, അതിലേക്ക് അതെ അളവിൽ തന്നെ അല്പം വിക്സ്, ഒരു നാരങ്ങയുടെ നീര് എന്നിവ ഒഴിച്ചു കൊടുക്കുക.

പിന്നീട് വിക്സ് നല്ലതുപോലെ അലിയാനായി അല്പം ചൂടുവെള്ളം കൂടി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പാറ്റയുടെ ശല്യമുള്ള ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ പാറ്റ ശല്യം പാടെ ഒഴിവാക്കാനായി സാധിക്കും.

വീടിനകത്ത് ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഉപ്പും അതിലേക്ക് അല്പം കംഫർട്ടും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ജനലിന്റെ ഭാഗങ്ങളിലും, ലിവിങ് ഏരിയയിലുമെല്ലാം ഇത് ഒരു ചെറിയ ബൗളിലാക്കി കൊണ്ടു വയ്ക്കുകയാണെങ്കിൽ നല്ല സുഗന്ധം ലഭിക്കുന്നതാണ്. ഗ്ലാസ് ടോപ്പ് ടേബിൾ വൃത്തിയാക്കാനും കൂടുതൽ സുഗന്ധത്തോടെ ഇരിക്കുന്നതിനും വേണ്ടി ഒരു പാത്രത്തിലേക്ക് അല്പം കംഫർട്ട് ഒഴിച്ച് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി സ്പ്രേ ചെയ്തു കൊടുത്താൽ മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Credit : Ummi’s kitchen

Rate this post
Leave A Reply

Your email address will not be published.