ഉലുവ ഒരു സംഭവം തന്നെ!! മുടിക്ക് ഉള്ളും നീളവും വെക്കാൻ ഉലുവ ജെൽ ഇങ്ങനെ ഉപയോഗിക്കൂ; മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരാൻ ഈ ഒരു ജെൽ മാത്രം മതി… | Fenugreek Gel For Better Hair Malayalam

0

Fenugreek Gel For Better Hair Malayalam : സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചിൽ. ടെൻഷൻ, ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി മുടികൊഴിച്ചിൽ പാടെ അകറ്റാൻ കറ്റാർവാഴയും ഉലുവയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പ്രത്യേക ഹെയർ ജെല്ലിന്റെ കൂട്ട് മനസ്സിലാക്കാം.

ഈയൊരു കൂട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ ഉലുവ തലേദിവസം തന്നെ വെള്ളത്തിൽ ഇട്ട് കുതിരാനായി വെക്കണം. അതുപോലെ കറ്റാർവാഴയുടെ തണ്ടിൽ നിന്നും പൾപ്പ് മുഴുവനായും എടുത്തതിനു ശേഷം ആണ് ഈ ഒരു ജെല്ല് തയ്യാറാക്കുന്നത്. ആദ്യം അടുപ്പ് കത്തിച്ച് അതിൽ ഒരു മൺപാത്രം വെച്ച് അതിലേക്ക് തലേദിവസം കുതിരാനായി വെച്ച ഉലുവയും വെള്ളവും ഇട്ട് കൊടുക്കുക. അതിനു ശേഷം നേരത്തെ എടുത്തു വച്ച കറ്റാർവാഴയുടെ പൾപ്പ് നല്ലതുപോലെ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം.

അടുപ്പത്ത് വെച്ച് ഉലുവ വെള്ളം നല്ലതുപോലെ തിളച്ച് വറ്റണം.നാല് കപ്പ് വെള്ളത്തിൽ ഉലുവ ഇട്ട് തിളപ്പിച്ച് അത് നേർപകുതിയാക്കിയാണ് ഇവിടെ ഉപയോഗിക്കുന്നത്.അതിനുശേഷം മറ്റൊരു പാത്രത്തിൽ അടിച്ചു വെച്ച കറ്റാർവാഴയുടെ പൾപ്പ് ഇട്ട് അത് പകുതിയാക്കി വറ്റിച്ച് എടുക്കണം.കറ്റാർവാഴ ഉപയോഗിക്കുമ്പോൾ അത് ചൂടാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. രണ്ട് വെള്ളവും ആയിക്കഴിഞ്ഞാൽ അത് ഉപയോഗിച്ച് കുറുക്കി ആണ് ജെല്ല് ഉണ്ടാക്കുന്നത്.

ഇതിനെ ഒരു ജെൽ രൂപത്തിൽ ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്നത് സാൻഡൽ ഗം ആണ്. ഒരു അളവിന് മുകളിൽ ഇത് ഉപയോഗിക്കാനായി പാടുള്ളതല്ല.സാൻഡൽ ഗം ഗ്ലിസറിനിൽ മിക്സ് ചെയ്താണ് ഉപയോഗിക്കുന്നത്.ഇത് സാധാരണയായി വെള്ളത്തിൽ നേരിട്ട് മിക്സ് ആകാറില്ല. അതുകൊണ്ടാണ് ഗ്ലീസറിൻ ഉപയോഗിക്കുന്നത്.ഈയൊരു ഹെയർജെൽ ഉണ്ടാക്കുന്ന രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.video Credit : Sruthy’s world

Rate this post
Leave A Reply

Your email address will not be published.