മുട്ട വീട്ടിൽ ഉണ്ടായിട്ടും ഇത് അറിയാതെ പോയല്ലോ; മുട്ട ഉണ്ടേൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.!! | Easy Egg Pudding Recipe

Easy Egg Pudding Recipe : ഇന്ന് നമ്മൾ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ ഈസിയായി ഉണ്ടാക്കാൻപറ്റുന്ന ഒരു അടിപൊളി പുഡിങ് റെസിപ്പിയാണ് ചെയ്യാൻ പോകുന്നത്. അതിനായി ഒരു പാനിലേക്ക് മുട്ടയുടെ മഞ്ഞഭാഗം മാത്രം എടുക്കുക. എന്നിട്ട് അതിലേക്ക് 3 tbsp പഞ്ചസാര, 1 നുള്ള് ഉപ്പ് ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 5 tbsp കോൺഫ്ലോർ ചേർക്കുക.

അടുത്തതായി ഇതിലേക്ക് 1/2 tsp വാനില എസൻസ്, 1 1/2 കപ്പ് പാൽ ചേർത്ത് ഇളക്കുക. തീ കത്തിക്കാതെയാണ് ഇതുവരെ നമ്മൾ ചെയ്‌തത്‌. ഇനി ഇത് ചൂടാക്കിയെടുക്കുക, ഒപ്പം ഇളക്കിക്കൊണ്ടിരിക്കുക. പിന്നീട് ഇത് കട്ടിയാകുമ്പോൾ ഇത് മറ്റൊരു പാത്രത്തിൽ സെറ്റ് ചെയ്തു ഫ്രിഡ്‌ജിൽ വെക്കുക. ഏകദേശം 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം.

അങ്ങിനെ അടിപൊളി പുഡിങ് റെഡിയായിട്ടുണ്ട്. ഇത് നമുക്ക് ഇങ്ങനെ തന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ ഇത് നമുക്ക് ഫ്രൈ ചെയ്തും ഉപയോഗിക്കാം. ഫ്രൈ ചെയ്യാനായി ഇത് ചെറിയ കഷ്ണങ്ങളാക്കുക. എന്നിട്ട് ചൂടായ പാനിലേക്ക് 1 tsp ബട്ടർ ചേർത്ത് അതിൽ പുഡിങ് ഫ്രൈ ചെയ്തെടുക്കാം.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.