ഇത് ഇത്ര എളുപ്പമായിരുന്നോ.!? ഇനി വീട്ടിലും ഉണ്ടാക്കാം 5 ഇൻ വൺ ടോർട്ടെ കേക്ക്; ഇത് ഒരൊന്നൊന്നര രുചി തന്നെ ആണേ.!! | Dream Cake Recipe

Dream Cake Recipe : കാലത്തിനൊത്ത് വലിയ മാറ്റങ്ങളാണ് ഭക്ഷണങ്ങളിലും വന്നു കൊണ്ടിരിക്കുന്നത്. രുചികരമായ ഭക്ഷണങ്ങളുടെ സ്വാദ് ആസ്വദിച്ചു നോക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അത്തരത്തിൽ വളരെ രുചികരമായി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബാറ്റർ ആവശ്യമാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് നാല് ടീസ്പൂൺ അളവിൽ പഞ്ചസാര, ഒരു ടീസ്പൂൺ അളവിൽ വാനില എസൻസ്, അര കപ്പ് സൺഫ്ലവർ ഓയിൽ എന്നിവ കൂടി ചേർത്ത് നല്ലതു പോലെ അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക.

ശേഷം ആ പാത്രത്തിന്റെ മുകളിൽ ഒരു അരിപ്പ വച്ച ശേഷം ഒരു കപ്പ് അളവിൽ മൈദ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, രണ്ട് ടേബിൾ സ്പൂൺ അളവിൽ കൊക്കോ പൗഡർ എന്നിവ കൂടി ചേർത്ത് തരിയില്ലാതെ മിക്സ് ചെയ്ത് എടുക്കുക. അടുപ്പത്ത് അടി കട്ടിയുള്ള ഒരു പാത്രം വെച്ച് അതിലേക്ക് ഒരു റിങ്ങ് ഇറക്കി വയ്ക്കുക. ഇത് അഞ്ചു മിനിറ്റ് നേരം ചൂടാകാനായി കാത്തിരിക്കണം. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കുക.

ബേക്കിംഗ് ട്രേ ചൂടാക്കാനായി വെച്ച പാത്രത്തിന് അകത്തേക്ക് ഇറക്കി വയ്ക്കുക. പാത്രം അടച്ചു വെച്ച ശേഷം മീഡിയം ടു ലോ ഫ്ലെയിമിൽ കുറഞ്ഞത് 20 മിനിറ്റ് ബേയ്ക്ക് ആവാനായി വെക്കണം. ഈയൊരു സമയം മറ്റൊരു പാത്രത്തിൽ കുറച്ച് പഞ്ചസാരയും വെള്ളവും ഒഴിച്ച് നല്ലതുപോലെ കേരമലൈസ് ചെയ്തെടുക്കണം. കേക്ക് ഉണ്ടാക്കുന്നതിന് ആവശ്യമായ കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.