ഇനിയാണ് നിങ്ങൾ ശെരിക്കും ഞെട്ടാൻ പോകുന്നത്.!! തീപ്പട്ടി കൊള്ളി അത്ര നിസ്സാരനല്ല; ആർക്കും അറിയാത്ത ഈ സൂത്രം ദോശ മാവിൽ ചെയ്‌തുനോക്കൂ.!! | Dosa Batter Fermentation Easy Tip

Dosa Batter Fermentation Easy Tip : നമ്മുടെയെല്ലാം വീടുകളിലെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരിക്കും ഇഡ്ഡലി. എന്നാൽ ചിലപ്പോൾ എങ്കിലും ഇഡ്ഡലി തയ്യാറാക്കുമ്പോൾ അത് സോഫ്റ്റായി കിട്ടാത്തത് ഒരു വലിയ പ്രശ്നം തന്നെയാണ്. മാവിന്റെ കൺസിസ്റ്റൻസി ശരിയാകാത്തതോ, വെള്ളത്തിന്റെ അളവ് കൂടുന്നതോ കുറയുന്നതോ ഒക്കെയായിരിക്കും ഇത്തരം പ്രശ്നങ്ങളുടെ കാരണം. നല്ല സോഫ്റ്റ് ആയ പഞ്ഞി പോലുള്ള ഇഡലി തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി നോക്കാം.

ആദ്യം തന്നെ ഇഡലി തയ്യാറാക്കാനായി അരിയും ഉഴുന്നും എടുക്കുമ്പോൾ അത് കൃത്യമായ അളവിൽ ആണ് എന്ന കാര്യം ഉറപ്പു വരുത്തുക. അതായത് ഒന്നര കപ്പ് അളവിൽ അരി എടുക്കുമ്പോൾ അതിന് അരക്കപ്പ് അളവിൽ ഉഴുന്നും, അര സ്പൂൺ ഉലുവയും ആണ് ചേർക്കേണ്ടത്. ഇത് മൂന്നും കൂടി ഒരു ബൗളിലേക്ക് ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് നാലു മണിക്കൂർ നേരം കുതിർത്താനായി വെക്കണം. അരി കുതിർത്താനായി വയ്ക്കുമ്പോൾ അത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്.

ശേഷം അരി നല്ലതുപോലെ കുതിർന്നു കിട്ടി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കപ്പ് അളവിൽ അവിൽ കുതിർത്തിയത് കൂടി ചേർത്ത് വേണം അരച്ചെടുക്കാൻ. മാവിലേക്ക് വെള്ളം ചേർക്കുമ്പോൾ കുതിർത്താനായി വെച്ച വെള്ളം തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെ അവിലിന് പകരമായി ഒരു കപ്പ് ചോറ് വേണമെങ്കിലും മാവരയ്ക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. അടുത്തതായി ശ്രദ്ധിക്കേണ്ടത് അരച്ചെടുത്ത മാവ് പുളിപ്പിച്ചെടുക്കുന്ന രീതിയാണ്. മാവ് നല്ലതുപോലെ ഇളക്കി മിക്സ് ആക്കിയ ശേഷമാണ് പൊന്താനായി വെക്കേണ്ടത്. കുറഞ്ഞത് 8 മുതൽ 12

മണിക്കൂർ എങ്കിലും മാവ് പുളിപ്പിക്കാൻ വെച്ചാൽ മാത്രമാണ് നല്ല സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ മാവ് പുളിപ്പിക്കാനായി മാവിന് മുകളിൽ ഒരു ചെറിയ കഷണം വാഴയിലെ വെച്ച് അതിനു മുകളിൽ ഒരു തിരി കത്തിച്ച് അടച്ചു വെച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ 5 മണിക്കൂർ കൊണ്ട് തന്നെ മാവ് പുളിച്ചു പൊന്തുന്നതാണ്. അതല്ലെങ്കിൽ കുക്കർ ചൂടാക്കി അതിനകത്ത് മാവ് ഇറക്കി വയ്ക്കുന്നതും മാവ് എളുപ്പത്തിൽ പൊന്തി കിട്ടാനായി സഹായിക്കും. ഈയൊരു മാവ് ഉപയോഗിച്ച് ഇഡലി, ദോശ എന്നിവ തയ്യാറാക്കി എടുക്കുകയാണെങ്കിൽ നല്ല സ്വാദോട് കൂടി തന്നെ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks