കറിവേപ്പില ചമ്മന്തി പൊടി.!! കറികളിൽ ഇനി ഇതാണ് താരം; കാലങ്ങളോളം കേടുവരാതെ കറിവേപ്പില പൊടി.!! | Curry Leaves Powder Store Super Ideas

Curry Leaves Powder Store Super Ideas : കറിവേപ്പില പൊടി ഉണ്ടാക്കാൻ ആദ്യം നമുക്ക് കുറച്ചു കറിവേപ്പില എടുക്കാം. രണ്ട് കൈപ്പിടി കറിവേപ്പില ആണ് എടുക്കേണ്ടത്. നല്ല ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ഇലകളാണ് എടുക്കേണ്ടത് പുഴുക്കത്തുള്ള ഇലകൾ ശ്രദ്ധയോടെ എടുത്തു മാറ്റേണ്ടതാണ്. അതിനുശേഷം കറിവേപ്പില കഴുകി വെയിലത്ത് മൂന്നുമണിക്കൂർ ഉണക്കിയെടുക്കുക. മൂന്നു മണിക്കൂറിനുള്ളിൽ നല്ല പോലെ ഉണങ്ങി കിട്ടും ഇനി അഥവാ വെയിലില്ലാത്ത സമയമാണെങ്കിൽ ഒരു കോട്ടൺ ടാവ്വൽ ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.

ശേഷം ചീനച്ചട്ടിയിൽ ആ ചെറുചൂടിൽ കറിവേപ്പില വറുത്തെടുക്കാവുന്നതാണ്. നല്ല രീതിയിൽ ക്രിസ്പ് ആകുന്നത് വരെ വറുത്തെടുക്കാം. കൂടാതെ കറിവേപ്പില ഇതുപോലെ ചൂടാക്കി പൊടിച്ച് നമുക്ക് ആറുമാസം വരെ ഫ്രീസറിൽ വെച്ച് ഉപയോഗിക്കാവുന്നതാണ്. വറുത്തെടുത്ത കറിവേപ്പില ഒരു പാത്രത്തിലേക്ക് മാറ്റിവച്ചതിനുശേഷം അതേ ചീനച്ചട്ടിയിൽ തന്നെ ഒരു ടേബിൾ സ്പൂൺ നല്ല ജീരകം വറുത്തെടുക്കാം. അതിന്റെ പച്ചമണം മാറുന്നതുവരെ വറുത്തെടുക്കേണ്ടതാണ്.

തുടർന്ന് കറിവേപ്പില എടുത്തുവെച്ച അതേ ബൗളിലേക്ക് ജീരകം മാറ്റിവെക്കാം. തുടർന്ന് അതേ ചീനച്ചട്ടിയിൽ അര ടീസ്പൂൺ വെളിച്ചെണ്ണ എണ്ണ ഒഴിക്കുക കൂടാതെ ഇതിലേക്ക് കാൽ കപ്പ് ഉഴുന്നും ചേർക്കാം. എരുവിനു അനുസരിച്ച് രണ്ട് വറ്റൽ മുളകും ചേർക്കാം. കൂടാതെ നിങ്ങൾക്ക് കുരുമുളകിന്റെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ കുരുമുളകും ആഡ് ചെയ്യാം. ഉഴുന്നിന്റെ നിറം മാറിക്കഴിഞ്ഞതിനുശേഷം ഇതിലേക്ക് കായപ്പൊടി ചേർക്കാം. കായം നിങ്ങളുടെ പക്കൽ കട്ടയായിട്ടാണ് ഉള്ളതെങ്കിൽ ചിന്നചട്ടിയിൽ എണ്ണയൊഴിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂട് മാറുന്നതിനായി മാറ്റിവെക്കാം. ശേഷം ഉഴുന്നുപരിപ്പും മറ്റും മുളകും മിക്സി ജാറിൽ ഇട്ട് പൊടിച്ചെടുക്കാം. ഈർപ്പമില്ലാത്ത ഫോണും പാത്രങ്ങളും വേണം ഉപയോഗിക്കാൻ ഇത് കേടുകൂടാതെ സൂക്ഷിക്കുന്നതിന് നിങ്ങളെ സഹായിക്കും. ശേഷം ചെറിയൊരു തരിതരിപ്പുള്ളതുപോലെ നിങ്ങൾക്ക് പൊടിച്ചുഎടുക്കാം. ഇതിലേക്ക് വറുത്തു വെച്ച കറിവേപ്പിലയും ജീരകവും ചേർക്കാം അതിനുശേഷം ഒന്നുകൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ടേസ്റ്റി കറിവേപ്പില പൊടി റെഡി ആയികഴിഞ്ഞു.