ഇനി ഉഴുന്ന് വേണ്ടാ.!! ഒരിക്കൽ രുചി അറിഞ്ഞാൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും; ഉഴുന്ന് ചേർക്കാതെ കിടിലൻ രുചിയിൽ പഞ്ഞി പോലൊരു ദോശ.!! | Tasty Coconut Dosa Recipe

Tasty Coconut Dosa Recipe : സ്ഥിരമായി ഉഴുന്ന് വെച്ചുള്ള ദോശയും ഇഡ്ഡലിയും കഴിക്കുന്നവർക്ക് ഈ റെസിപ്പി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉഴുന്നു അരക്കാതെയും ദോശ ഉണ്ടാക്കാം. കോക്കനട്ട് ദോശ എന്നാണ് ഈ ദോശ അറിയപ്പെടുന്നത്. വളരെ ക്രിസ്പിയും സ്വാദിഷ്ടവുമായ ഈ ദോശയുടെ റെസിപ്പി എങ്ങനെയാണെന്ന് പരിചയപ്പെടാം. കാൽ കിലോ പച്ചരി ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ ചേർക്കുക.

നന്നായി കഴുകിയെടുക്കുക. നല്ലതുപോലെ കഴുകിയെടുത്ത അരി കുതിർന്നു കിട്ടുന്നതിനു വേണ്ടി വെള്ളമൊഴിച്ച് 4 മണിക്കൂർ മാറ്റിവെക്കുക. അരി നന്നായി കുതിർന്നതിനു ശേഷം അതിലെ വെള്ളം ഊറ്റി കളയുക. ഒരു കപ്പ് അരിക്ക് അരക്കപ്പ് അളവിൽ നല്ല വെളുത്ത നേർത്ത അവലെടുത്ത് 5 മിനിറ്റ് വെള്ളത്തിൽ കുതിരാൻ ഇടുക. അവലിനു പകരം ചോറും ഉപയോഗിക്കാവുന്നതാണ്. ഇനി കുതിർത്ത അരി അവൽ ഒരു കപ്പ് തേങ്ങ എന്നിവ മിക്സിയുടെ ജാറിലേക്ക് ഇടുക.

ഒരു കപ്പ് അരിക്ക് ഒരു കപ്പ് തേങ്ങയാണ് ഉപയോഗിക്കേണ്ടത്. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. സാധാരണ ദോശ പുളിക്കാൻ ആവശ്യമായ സമയം തന്നെ ഈ ദോശയും പുളിക്കാൻ ആവശ്യമാണ്. അതിനാൽ എട്ടു മണിക്കൂർ ഈ മാവ് മാറ്റിവയ്ക്കുക. മാവ് പുളിച്ചു കഴിയുമ്പോൾ സാധാരണ ദോശ ചുടുന്നത് പോലെ തന്നെ കോരിയൊഴിച്ച് ചുടുക.

നല്ല ക്രിസ്പി ആയുള്ള സ്വാദിഷ്ടമായ കോക്കനട്ട് ദോശ റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുവരെയും ഈ റെസിപ്പി പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവർക്ക് തീർച്ചയായും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Rate this post
Leave A Reply

Your email address will not be published.