ശരത്തിനെ ദ്രോഹിച്ച ശ്രുതിക്ക് സച്ചിയുടെ ഇടിവെട്ട് തിരിച്ചടി; രേവതിയുടെ കണ്ണീരിന് പകരം ചോദിക്കുമ്പോൾ, സുധിയും ചന്ദ്രമതിയും പേടിച്ച് വിറക്കുന്നു.!! | Chempaneer Poovu Today Episode 24 September 2024

Chempaneer Poovu Today Episode 24 September 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് ചെമ്പനീർപ്പൂവ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശരത്ത് വീട്ടിൽ വന്നതിനു ശേഷം സുധി ശരത്തിനെ കള്ളൻ എന്നു വിളിക്കുകയും തല്ലുകയുമൊക്കെയായിരുന്നു. അതിനിടയിൽ ശരത്ത് സുധിയുടെ കോളർ പിടിച്ചപ്പോൾ, ശ്രുതി ശരത്തിനെ തല്ലുകയാണ്. ശേഷം സുധി ശരത്തിനെ പുറത്ത് തള്ളിയിടുമ്പോഴാണ് സച്ചി വരുന്നത്.

എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, ചന്ദ്രമതി ഇവൻ കള്ളനാണെന്നും നിൻ്റെ ബൈക്ക് മോഷ്ടിച്ചത് ഇവനാണെന്നും പറയുകയാണ്. കുടുംബമഹിമയൊന്നും നിങ്ങൾ അധികം പറയേണ്ടെന്ന് പറയുകയാണ് സച്ചി. ശേഷം സുധി വെറും കള്ളനാണെന്നും, അച്ഛനെപ്പറ്റിച്ച് കണ്ട പെണ്ണിന് വേണ്ടി കാശുമായി മുങ്ങിയവനാണെന്നും, അത്ര വലിയ കള്ളനാണ് ഇവനെന്ന് പറയുകയാണ് സച്ചി. സച്ചി പലതും പറയുന്നത് കേട്ടപ്പോൾ രവീന്ദ്രൻ ഇടപെട്ട് മതിയെന്നും,ശരത്തിന് എന്തെങ്കിലും കൊടുത്ത് കോളേജിൽ പറഞ്ഞു വിടാനും പറയുകയാണ്.

ശേഷം രേവതി ബുക്കൊക്കെ ശരത്തിൻ്റെ ബാഗിൽ വച്ച് കൊടുക്കുകയും, അകത്ത് കൂട്ടിപ്പോവുകയും ചെയ്യുകയാണ്. ശരത്ത് പൊട്ടിക്കരയുകയാണ്. രേവതി ശരത്തിനെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് ശ്രീകാന്ത് ജോലിക്ക് പോവുകയാണ്. വർഷയെ സ്റ്റുഡിയോയിൽ ഇറക്കിയ ശേഷം ശ്രീ പോകുന്ന വഴിയിൽ രണ്ടു മൂന്നു പേർ ബൈക്കിൽ വന്ന് ശ്രീകാന്തിനെ തല്ലി ചതക്കുകയാണ്. അപ്പോഴാണ് അതുവഴി സച്ചി കാറിൽ പോകുന്നത്. വഴിയിൽ വച്ച് ശ്രീയെ തല്ലുന്നത് കണ്ട് സച്ചി കാറിൽ നിന്നിറങ്ങി വന്ന് ഗുണ്ടകളുമായി ഏറ്റുമുട്ടുകയാണ്.

എല്ലാത്തിനെയും അടിച്ചോടിക്കുമ്പോൾ, സച്ചിക്ക് അറിയുന്നവനായിരുന്നു. അവനോട് എന്തിനാണ് നിങ്ങൾ എൻ്റെ അനിയനെ തല്ലിയതെന്ന് ചോദിച്ചപ്പോൾ, മധുസൂദനൻ സർ പണം തന്നിട്ട് തല്ലാൻ വിട്ടതാണെന്ന് പറയുകയാണ്. ഗുണ്ടകൾ പോയ ശേഷം അച്ഛനോടുള്ള ദേഷ്യത്തിന് അവൻ ആളെ വിട്ട് നിന്നെ തല്ലിയെങ്കിൽ അതൊന്ന് ചോദിക്കണമെന്ന് പറഞ്ഞ് സച്ചി കാറുമെടുത്ത് മധുസൂദനൻ്റെ വീട്ടിൽ പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.