അനിയെ കാണാനില്ല; അനി – നന്ദു പ്രണയം ആദർശ് അറിയുമ്പോൾ, അനിയനെ കാണാത്ത വിഷമത്തിൽ ആദർശ്.!! | Patharamattu Today Episode 25 September 2024
Patharamattu Today Episode 25 September 2024 : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ആഘോഷ ദിനങ്ങളാണെങ്കിലും, എല്ലാവരുടെയും നെഞ്ചിൽ ഒരു വിങ്ങലാണ്. കല്യാണത്തിന് പല തടസങ്ങളുമുണ്ടെന്ന് കേട്ടപ്പോൾ തന്നെ എല്ലാവർക്കും ഒരു ഭയമാണ്. നയനയ്ക്കാണെങ്കിൽ നന്ദുവിൻ്റെ കാര്യവുമായിരുന്നു കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്നത്. വിവാഹത്തലേന്ന് രാത്രി നയന ആദർശിനോട് പലതും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആ സമയത്ത് ജാനകിയും അജയനും പലതും സംസാരിക്കുകയാണ്.
അനിയ്ക്ക് അനാമികയോട് ഇഷ്ടം കുറയണമെങ്കിൽ അതിന് തക്കതായ കാരണം കാണുമെന്നാണ് അജയൻ പറയുന്നത്. അവനെ ജീവനു തുല്യംസ്നേഹിക്കുന്ന പെൺകുട്ടി തന്നെയാണ് അവൻ്റെ ജീവിതത്തിലേക്ക് വരുന്നതെന്ന് ജാനകിയും. രാത്രി ആദർശ് പെട്ടെന്ന് അനിയുടെ റൂമിൽ വന്നപ്പോൾ അവിടെ അനിയെ കാണാനില്ല. അവൻ എവിടെ പോയെന്ന് നോക്കാൻ ഫോൺ വിളിച്ചപ്പോൾ, ഫോൺ സ്വിച്ച് ഓഫായിരുന്നു. ഉടൻ തന്നെ പുറത്ത് പോയി ബൈക്ക് നോക്കിയപ്പോൾ ബൈക്ക് കാണാനില്ല.
ശേഷം റൂമിൽ പോയി നയനയോട് കാര്യം പറഞ്ഞു. അവന് കല്യാണത്തിന് താൽപര്യമുണ്ടായിരുന്നില്ലെന്നും, അവന് ഇഷ്ടമുള്ള പെൺകുട്ടിയെ കൊണ്ട് അവനെ വിവാഹം കഴിപ്പിച്ചാൽ മതിയായിരുന്നെന്ന് പറയുകയാണ് ആദർശ്. ശേഷം ഉടൻ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയാണ്. ഫോൺ നമ്പർ നോക്കി ലൊക്കേഷൻ എവിടെയാണെന്ന് നോക്കിയിട്ട് പറയാമെന്ന് പറഞ്ഞ പോലീസുകാരൻ, പിന്നീട് വിളിച്ച് കോതക്കുളത്താണ് ലൊക്കേഷൻ കാണുന്നതെന്ന് പറയുകയാണ്.
അതറിഞ്ഞപ്പോൾ നയന അനിയുടെയും നന്ദുവിൻ്റെയും സുഹുത്തുക്കൾ അവിടെ ഉണ്ടെന്ന് പറയുകയാണ്. അങ്ങനെ ആരോടും പറയാതെ നയനയും ആദർശും അനിയെ നോക്കാൻ പോവുകയാണ്. അവിടെ എത്തിയപ്പോൾ റിസോർട്ടിൽ എത്തി നമ്പർ ചോദിക്കുകയാണ്. റൂമിലെത്തി സുഹൃത്ത് വന്ന് ഡോർ തുറന്നപ്പോൾ, ആദർശ് ഞെട്ടുകയാണ്. അനി കുടിച്ച് ഇരിക്കുന്നതാണ് കാണുന്നത്. ദേഷ്യം പിടിച്ച് അനിയെ ആദർശ് തല്ലുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.