അമ്പോ ഇങ്ങനെയും എളുപ്പവഴി ഉണ്ടോ.!? ചക്കക്കുരു വൃത്തിയാക്കാൻ ഇനി മെനക്കെടേണ്ട; എത്ര കിലോ ചക്ക കുരുവും 2 മിനിറ്റിൽ തൊലി കളയാം.!! | Chakkakuru Easy Cleaning Tip

Chakkakuru Easy Cleaning Tip : വളരെയധികം ഔഷധഗുണം ഉള്ളതും ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ ഒരു ഫലവർഗ്ഗമാണ് ചക്ക എന്ന് പറയുന്നത്. ചക്കക്കുരു ഒക്കെ ആളുകൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ചക്ക വൃത്തിയാക്കുന്നതു പോലെ തന്നെ ചക്കക്കുരുവിന്റെ തോല് കളയുക എന്നത് അല്പം പ്രയാസമേറിയ ഒരു കാര്യമാണ്. ഇന്ന് അതുകൊണ്ട് നമ്മൾ എങ്ങനെ വളരെ എളുപ്പത്തിൽ ചക്കക്കുരുവിന്റെ തൊലി കളയാം എന്നാണ് നോക്കാൻ പോകുന്നത്.

ഇതിന് പ്രധാനമായി മൂന്ന് മാർഗങ്ങളാണ് ഉള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യം തന്നെ ഉള്ള മാർഗം നമുക്ക് ഏത് ആകൃതിയിലാണോ ചക്കക്കുരു വേണ്ടത് ആ ആകൃതിയിൽ അതൊന്ന് മുറിച്ചെടുക്കുകയാണ്. ഉദാഹരണത്തിന് മെഴുക്കുവരട്ടിയുടേതും മറ്റു പരുവമാണ് എങ്കിൽ ചക്കക്കുരു നീളത്തിൽ അരിഞ്ഞെടുക്കാം.

അതിനുശേഷം നമുക്ക് പതിയെ കൈകൊണ്ട് ഒന്ന് തിരുമുമ്പോൾ തന്നെ തൊലി നീങ്ങി വരുന്നതായി കാണാൻ കഴിയും. സാധാരണയുള്ളവർ ചക്കക്കുരുവിന്റെ ഉള്ളിലെ കറുത്ത തൊലി നീക്കം ചെയ്യാറില്ല. കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവടക്കം നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള കരിന്തൊലിയും നിങ്ങൾക്ക് നീക്കം ചെയ്യണമെങ്കിൽ അൽപനേരം ചക്കക്കുരു ചൂടുവെള്ളത്തിൽ ഇട്ടാൽ മതിയാകും. അടുത്ത മെത്തേഡ് എന്ന് പറയുന്നത് കുക്കറിൽ ഇട്ട് ഒന്ന് വേവിച്ചെടുക്കുകയാണ്.

ചക്കക്കുരു ഇങ്ങനെ വേവിച്ചെടുക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ അതിൻറെ കരിന്തൊലിയും പുറമേയുള്ള വെളുത്ത തൊലിയും നീക്കം ചെയ്യാൻ കഴിയും. ഇനി മൂന്നാമത്തെ മെത്തേഡ് ആണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന മൂന്നാമത്തെ മെത്തേഡ് ഇങ്ങനെ. ചക്കക്കുരു അമ്മിക്കല്ല് ഉപയോഗിച്ച് ചതച്ച് അല്ലെങ്കിൽ ഒന്ന് പൊട്ടിച്ച് എടുക്കാം. അതിനുശേഷം ആദ്യത്തെ മെതേഡില്‍ ചെയ്തതുപോലെ തന്നെ ചക്കക്കുരുവിൽ നിന്ന് തൊലി നീക്കം ചെയ്യാവുന്നതാണ്.