ഉണ്ടാക്കിയാൽ തികയൂല മക്കളെ.!! 2 മിനിറ്റിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം; ബ്രെഡും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! | Bread Coconut Recipe

Bread Coconut Recipe : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായക്ക് വേണ്ടി എന്ത് സ്നാക്ക് ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബ്രെഡ് സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അഞ്ച് സ്ലൈസ് ബ്രഡ്, 6 ടീസ്പൂൺ പഞ്ചസാര, ഒരു പിഞ്ച് ഏലയ്ക്കാപ്പൊടി, കാൽ കപ്പ് തേങ്ങ, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ബ്രെഡ്, തേങ്ങ, പഞ്ചസാര, ഏലക്ക പൊടിച്ചത് എന്നിവയിട്ട് ഒന്ന് കറക്കിയെടുക്കുക. ശേഷം കൈ ഉപയോഗിച്ച് അത് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. ഏകദേശം ലഡുവിന് ആക്കുന്ന അതേ രൂപത്തിലാണ് ഉരുളകൾ ഉണ്ടാക്കിയെടുക്കേണ്ടത്.

ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഉരുട്ടി വച്ച ഉണ്ടകൾ അതിലേക്ക് ഇട്ട് ഇളം ബ്രൗൺ നിറമാകുമ്പോൾ വറുത്ത് കോരാവുന്നതാണ്. ഇപ്പോൾ രുചികരമായ ബ്രഡ് സ്നാക്ക് റെഡിയായി കഴിഞ്ഞു. ഈയൊരു പലഹാരം തയ്യാറാക്കുമ്പോൾ ഓരോരുത്തർക്കും ആവശ്യാനുസരണം മധുരത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

കുട്ടികൾക്കെല്ലാം ഈ ഒരു സ്നാക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു സ്നാക്ക് തയ്യാറാക്കുകയും ചെയ്യാം. വലിയ പാക്കറ്റ് ബ്രഡ് വാങ്ങി ബാക്കി വരുമ്പോൾ അത് വെറുതെ കളയാതെ ചെയ്തു നോക്കാവുന്ന ഒരു സ്നാക്ക് ആണ് ഇത്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.