എത്ര നരച്ച മുടിയും കട്ട കറുപ്പാവാൻ ഈ ഇല മാത്രം മതി.!! 2 മിനിറ്റിൽ നരച്ച മുടി എല്ലാം വേരോടെ കറുപ്പിക്കാം; ഇത് ചെയ്താൽ ഡൈ ഇനി കൈ കൊണ്ട് തൊടില്ല.!! | Best Natural Dye

Best Natural Dye : ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ അതിനായി ഹെയർ ഡൈ ഉപയോഗിച്ച് തുടങ്ങുകയാണെങ്കിൽ അത് മറ്റു പല രീതിയിലും ദോഷം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ പലരും ഹെന്ന ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഹെന്ന അല്ലാതെ വീട്ടിൽ തന്നെ മുടി കറുപ്പിക്കാനായി തയ്യാറാക്കി എടുക്കാവുന്ന ഒരു എണ്ണക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു എണ്ണക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് നല്ല ആട്ടിയ വെളിച്ചെണ്ണ, ഇൻഡിഗോ പൗഡർ, നെല്ലിക്ക പൊടി, പനിക്കൂർക്കയുടെ ഇല എന്നിവയാണ്. ഈയൊരു കൂട്ടു തയ്യാറാക്കാനായി ഒരു ബൗളിലേക്ക് കാൽഭാഗം വെളിച്ചെണ്ണ എടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടി ഇടുക. ഇതേ അളവിൽ തന്നെ നീലയമരിയുടെ പൊടി കൂടി എണ്ണയിലേക്ക് ചേർത്തു കൊടുക്കണം.

ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഒട്ടും കട്ടയില്ലാതെ എണ്ണ ഇളക്കി മാറ്റി വയ്ക്കുക. ശേഷം സ്റ്റൗ കത്തിച്ച് അതിൽ ഒരു വലിയ പാത്രത്തിൽ നിറച്ച് വെള്ളമെടുത്ത് തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ഇളം ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച എണ്ണയുടെ കൂട്ട് അതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്.എണ്ണ കട്ടിയായി തുടങ്ങുമ്പോൾ രണ്ടുമൂന്ന് പീസ് പനിക്കൂർക്കയുടെ ഇലകൂടി ഈ ഒരു എണ്ണയുടെ മിശ്രയിലേക്ക് ചേർത്തു കൊടുക്കണം. ഇത് നല്ലതുപോലെ എണ്ണയിലേക്ക് പിടിച്ച് വന്നു കഴിഞ്ഞാൽ തീ ഓഫാക്കാവുന്നതാണ്.

ശേഷം എണ്ണയുടെ ചൂടൊന്ന് മാറിക്കഴിഞ്ഞാൽ തലയിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര നരച്ച മുടിയും കറുത്ത് കിട്ടുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈയൊരു എണ്ണ ഉപയോഗിച്ച് കഴിഞ്ഞ് മുടി കഴുകുമ്പോൾ ഒരു കാരണവശാലും കെമിക്കൽ അടങ്ങിയ ഷാംപൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Nandhu’s Beauty World