ഇത് നിങ്ങളെ കൊതിപ്പിക്കും.!! പഴവും ഈസ്റ്റും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കിയാൽ മാത്രം മതി; ഇത്രയും പ്രതീക്ഷിച്ചില്ല അത്യഗ്രൻ ടേസ്റ്റ്.!! | Banana Yeast Appam Recipe

Banana Yeast Appam Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയതു തന്നെ വീണ്ടും വീണ്ടും ഉണ്ടാക്കി മടുത്ത അമ്മമാർക്കായി ഒരു പുതിയ ബ്രേക്ക് ഫാസ്റ്റ് റെസിപി ഇതാ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല സോഫ്‌റ്റും ടേസ്റ്റിയും ആയിട്ടുല്ല ഈ റെസിപി ഉണ്ടാക്കാൻ നമ്മുടെ വീട്ടിൽ തന്നെ ഉള്ള ചേരുവകളായ പഴവും ഈസ്റ്റും മതിയാവും. ഇതിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ മുട്ടക്കറിയുടെ റെസിപി കൂടിയുണ്ട്.

ഈ ബ്രേക്ക് ഫാസ്റ്റ് ഒരൊറ്റ തവണ ഉണ്ടാക്കിയാൽ മതി പിന്നെ നിങ്ങളിത് എപ്പോഴും ഉണ്ടാക്കും. മാവ് അരച്ച് വെറും അരമണിക്കൂറിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റും. അധികം ചേരുവകളൊന്നും ആവശ്യമില്ലാത്ത ഈ റെസിപി ആരെടുക്കുന്ന അപ്പമാണ്. ഇതുണ്ടാക്കാനായി ആദ്യം നമ്മൾ എടുക്കുന്നത് മുക്കാൽ കപ്പ് വറുത്ത് വച്ച നൈസ് പത്തിരിപ്പൊടിയാണ്.

ഇനി ഈ പത്തിരിപ്പൊടി നമ്മൾ ഒരു മിക്സിയുടെ ജാറിലേക്കാണ് ഇട്ട് കൊടുക്കുന്നത്. അടുത്തതായി നമ്മൾ എടുക്കുന്നത് നന്നായി പഴുത്ത ഒരു ചെറുപഴമാണ്. പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഈ പത്തിരിപ്പൊടിയുടെ കൂടെ ചേർത്ത് കൊടുക്കുക. കൂടാതെ അൽപ്പം ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് കൊടുക്കുക.

കൂടുതൽ മധുരം വേണ്ടവർക്ക് പഞ്ചസാരയുടെ അളവ് കൂട്ടാം. അടുത്തതായി നമ്മൾ കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റാണ് ചേർത്ത് കൊടുക്കുന്നത്. ശേഷം ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളം കൂടെ ചേർത്ത് എല്ലാം കൂടെ നന്നായൊന്ന് അരച്ചെടുക്കണം. അഞ്ച് മിനുട്ടിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ മുട്ടക്കറിയുടെ റെസിപി കൂടെ അറിയാൻ വേഗം പോയി വീഡിയോ കണ്ടോളൂ. credit : BeQuick Recipes