വെറും 7 ലക്ഷം രൂപയിൽ 2 ബെഡ്‌റൂം അടിപൊളി വീട്.!! വളരെ കുറഞ്ഞ ചിലവിൽ ഒരു ലോ ബഡ്ജെറ്റ് സൂപ്പർ വീട്.വേണ്ടവരുണ്ടോ.!? | 7 Lakhs 2 BHK House Plan

7 Lakhs 2 BHK House Plan : ചുരുങ്ങിയ ചിലവിൽ വീട് ആഗ്രെഹിക്കുന്നവർക്ക് വേണ്ടി ഏറ്റവും പുതിയതായി പരിചയപ്പെടാൻ പോകുന്നത് ഏഴ് ലക്ഷം രൂപയിൽ 2BHK ഉള്ള വീടാണ്. ആരും കൊതിച്ചു പോകുന്ന അത്യാവശ്യം നല്ലൊരു വീട് തന്നെയാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ലിവിങ് ഏരിയയാണ് കാണാൻ കഴിയുന്നത്. സോഫയും ഒരു ടീപ്പോയും അവിടെ ഒരുക്കിട്ടുണ്ട്.

ലിവിങ് ഏരിയയുടെ അരികെ തന്നെയാണ് ഡൈനിങ് ഹാൾ സജ്ജീകരിച്ചിരിക്കുന്നത്. നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന അത്യാവശ്യം നല്ലൊരു ഡൈനിങ് ഹാൾ തന്നെയാണ് വീടിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് നിന്നും കാണാവുന്ന തരത്തിലാണ് ഈ വീടിന്റെ പ്രധാന സമയം ചിലവിടുന സ്ഥലമായ അടുക്കൽ ഒരുക്കിരിക്കുന്നത്. ഒരു മോഡുലാർ അടുക്കള എന്ന് തന്നെ പറയാം.

കുറച്ചു സ്റ്റോറേജ് യൂണിറ്റുകലും കബോർഡുകളും അടുക്കളയിലുണ്ട്. എല്ലാ സൗകര്യങ്ങളോളം കൂടിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈ വീട്ടിൽ ആകെ ഉള്ളത് രണ്ട് കിടപ്പ് മുറികളാണ്. ആദ്യത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ അതിനോടപ്പം തന്നെ ഒരു ബാൽക്കണിയും കാണാൻ സാധിക്കുന്നതാണ്. രണ്ട് കട്ടിലുകളാണ് ഇവിടെ ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യത്തിലധികം സ്പേസും ഈ മുറിയിൽ ഉണ്ടെന്ന് പറയാം.

മറ്റൊരു കാര്യം എടുത്തു പറയേണ്ടത് ഇതിന്റെ ഇന്റീരിയർ വർക്കുകളാണ്. ഇന്റീരിയർ വർക്കുകൾ വളരെ സിമ്പിൾ രീതിയിലാണ് ചെയ്‌തിരിക്കുന്നത്. ബാത്രൂം പറയുകയാണെങ്കിൽ വെസ്റ്റേൺ സ്റ്റൈലിലാണ് പണിതിരിക്കുന്നത്. അടുത്ത കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ മുറിയാണെന്ന് തന്നെ പറയാം. ഫർണിഷ്ഡ് ഡിസൈനാണ് ചെയ്തിരിക്കുന്നത്. അറ്റാച്ച്ഡ് ഒരു ബാത്രൂം കാണാൻ കഴിയും. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട് ഒരുക്കിരിക്കുന്നത്.